/indian-express-malayalam/media/media_files/2025/03/04/gjKjRxIaW2dOgv23wKb5.jpg)
യുദ്ധം മതിയാക്കണമെന്ന നിലപാടിലാണ് ട്രംപ്
വാഷിങ്ടൺ: ഉക്രെയ്നിനുള്ള എല്ലാ സൈനിക സഹായങ്ങളും നിർത്തലാക്കി അമേരിക്ക. ഉക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കിയുമായുള്ള തർക്കത്തിനുപിന്നാലെയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത തീരുമാനം. സമാധാനത്തിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ടെന്നും ആ ലക്ഷ്യത്തിൽ യുഎസിന്റെ പങ്കാളികളും ചേരണമെന്നാണ് ആഗ്രഹമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
യുദ്ധം മതിയാക്കണമെന്ന നിലപാടിലാണ് ട്രംപ്. കഴിഞ്ഞ ദിവസം ഓവൽ ഓഫിസിലെ കൂടിക്കാഴ്ചക്കിടെ റഷ്യയുമായുള്ള വെടിനിര്‍ത്തലിന് ഉക്രെയ്ന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി സെലൻസ്കിയും ട്രംപും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതോടെ ചർച്ചകൾ എങ്ങുമെത്താതെ അവസാനിച്ചു. യുഎസ് സൈനിക സഹായം നിർത്തലാക്കുന്നതോടെ യുദ്ധത്തിൽ ഉക്രെയ്ൻ പ്രതിരോധത്തിലാകും. ഉക്രെയ്നിനുള്ള സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ ട്രംപ് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം, അതേസമയം, റഷ്യ - ഉക്രെയ്ൻ സംഘർഷം ലഘൂകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഫോർമുല തയ്യാറാക്കുന്നു. റഷ്യ - ഉക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കിയും തമ്മിലുണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ ശക്തികളുടെ ഇടപടൽ. യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉക്രെയ്നുമായി സഹകരിച്ച് പുതിയ കരാറിന് രൂപം നൽകുമെന്നാണ് പ്രഖ്യാപനം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.