scorecardresearch

ചാർജർ കേബിളുകൊണ്ട് കഴുത്തു ഞെരിച്ചു, മൃതദേഹവുമായി ഓട്ടോയിൽ മടക്കം; യുവതിയെ കൊലപ്പെടുത്തിയത് സുഹൃത്ത്

കൊലപാതകത്തിനുശേഷം യുവതിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ലാപ്ടോപ്പും പ്രതി മോഷ്ടിച്ചുവെന്ന് പൊലീസ് പറഞ്ഞു

കൊലപാതകത്തിനുശേഷം യുവതിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ലാപ്ടോപ്പും പ്രതി മോഷ്ടിച്ചുവെന്ന് പൊലീസ് പറഞ്ഞു

author-image
WebDesk
New Update
Himani Narwal murder case

ചിത്രം: എക്സ്

ചണ്ഡീഗഡ്: ഹരിയാനയിലെ റോഹ്തക്കിൽ കോൺഗ്രസ് പ്രവർത്തകയായ ഹിമാനി നർവാളിനെ കൊലപ്പെടുത്തി മൃതദേഹം സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ, പ്രതി സുഹൃത്തായ സച്ചിനെന്ന് പൊലീസ്. കൊല്ലപ്പെട്ട യുവതിയുമായി ഇയാൾക്ക് 18 മാസമായി ബന്ധമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു.

Advertisment

സാമ്പത്തിക തർക്കത്തെ തുടർന്ന് ഹിമാനിയെ പ്രതി കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. 'റോഹ്തക്കിലെ വിജയ് നഗറിലുള്ള വീട്ടിൽ ഹിമാനി ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്.  ഇടയ്ക്കിടെ ഇവിടം സന്ദർശിക്കാറുള്ള പ്രതി പലപ്പോഴും ഇവിടെ തങ്ങുകയും ചെയ്യുമായിരുന്നു. ഫെബ്രുവരി 27 നും ഹിമാനിക്കൊപ്പം പ്രതി ഇവിടെ കഴിഞ്ഞു.

പിറ്റേദിവസമായ ഫെബ്രുവരി 28ന് ഹിമാനിയുമായി പണത്തിന്റെ പേരിൽ വഴക്കുണ്ടാവുകയും, പ്രതി യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ കൈകൾ കെട്ടിയ ശേഷം മൊബൈൽ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് കഴുത്ത് വരിഞ്ഞ് മുറുക്കി കൊലപ്പെടുത്തി. കൊലപാതകത്തിനുശേഷം ഹിമാനിയുടെ സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ലാപ്ടോപ്പും ഇയാൾ മോഷ്ടിച്ചുവെന്നും, എഡിജിപി കെ.കെ റാവു പറഞ്ഞു.

കൊലക്ക് ശേഷം പ്രതി യുവതിയുടെ മൃതശരീരം സ്യൂട്ട്കേസിലാക്കി. രാത്രി 10 മണിയോടെ മൃതദേഹമുള്ള സ്യൂട്ട്കേസുമായി ഓട്ടോയിൽ റോഹ്തകിൽ നിന്നും ഏതാനും കിലോമീറ്റർ സഞ്ചരിച്ച് സാംപ്ല ബസ് സ്റ്റാൻഡിന് സമീപം എത്തി. ഇവിടെ റോഡരികിലായി മൃതദേഹമുള്ള സ്യൂട്ട്കേസ് ഉപേക്ഷിച്ച് പ്രതി കടന്നു കളയുകയായിരുന്നു. പ്രതി സച്ചിൻ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.

Advertisment

റോഹ്തക് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം ന്യൂഡൽഹിയിൽ നിന്നാണ് സച്ചിനെ അറസ്റ്റ് ചെയ്തത്. ഹിമാനിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ ആഭരണങ്ങളും ലാപ്‌ടോപ്പും മൊബൈൽ ഫോണും മോഷ്ടിച്ചതായി പ്രാഥമിക ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. മോഷ്ടിച്ച ആഭരണങ്ങളും ഇലക്ട്രോണിക് ഉപകരണങ്ങളും ഇയാളിൽ നിന്ന് വീണ്ടെടുക്കുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു. 

Read More

Murder Hariyana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: