/indian-express-malayalam/media/media_files/2025/03/03/NNJLTj35DutozwZiHQSi.jpg)
അമേരിക്കയുടെ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് സെലൻസ്‌കി
കീവ്: ഓവൽ ഓഫീസിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള വാക്കുതർക്കങ്ങൾക്കൊടുവിൽ അമേരിയ്ക്ക് നന്ദി പറഞ്ഞ് ഉക്രെയിൻ പ്രസിഡന്‌റ് വ്‌ളാഡിമർ സെലൻസ്‌കി. ഉക്രെയിൻ യുദ്ധത്തിൽ അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സെലെൻസ്‌കി പുതിയ വീഡിയോ പുറത്തിറക്കിയത്.
"അമേരിക്കയുടെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. യുഎസിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ച എല്ലാ പിന്തുണയ്ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്".-സെലൻസ്‌കി പറഞ്ഞു. നേരത്തെ യുഎസ് പിന്തുണയ്ക്ക് ഉക്രെയിൻ വേണ്ടത്ര നന്ദി കാട്ടുന്നില്ലെന്ന് ട്രംപും ജെഡി വാൻസും സെലൻസ്‌കിയോട് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് സെലൻസ്‌കിയുടെ പുതിയ വീഡിയോ സന്ദേശം.
As a result of these days, we see clear support from Europe. Even more unity, even more willingness to cooperate.
— Volodymyr Zelenskyy / Володимир Зеленський (@ZelenskyyUa) March 3, 2025
Everyone is united on the main issue – for peace to be real, we need real security guarantees. And this is the position of all of Europe – the entire continent. The… pic.twitter.com/inGxdO8jQz
"ഞങ്ങൾക്ക് നന്ദി തോന്നാത്ത ഒരു ദിവസം ഉണ്ടായിട്ടില്ല. ഉക്രെയ്‌നിന്റെ അതിജീവനം അതിന്റെ സഖ്യകക്ഷികളെ ആശ്രയിച്ചിരിക്കുന്നു. ഞങ്ങളുടെ പങ്കാളികൾ നൽകുന്ന പിന്തുണയിലാണ് ഞങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്നത്".-സെലൻസ്‌കി പറഞ്ഞു.
അതേസമയം, റഷ്യ - യുക്രെയ്ൻ സംഘർഷം ലഘൂകരിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ ഫോർമുല തയ്യാറാക്കുന്നു. റഷ്യ - യുക്രെയ്ൻ വെടിനിർത്തൽ സംബന്ധിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്‌കിയും തമ്മിലുണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിലാണ് യൂറോപ്യൻ ശക്തികളുടെ ഇടപടൽ.
യുകെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ യുക്രെയ്നുമായി സഹകരിച്ച് പുതിയ കരാറിന് രൂപം നൽകുമെന്നാണ് പ്രഖ്യാപനം. പുതിയ കരാർ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കൈമാറുമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പ്രതികരിച്ചു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സ്റ്റാമറിന്റെ പ്രതികരണം. ലണ്ടനിൽ നടന്ന യൂറോപ്യൻ നേതാക്കളുടെ യോഗത്തിന് ശേഷമാണ് റഷ്യ - യുക്രെയ്ൻ സംഘർഷവുമായി ബന്ധപ്പെട്ട സുപ്രധാനം നീക്കം ഉണ്ടായിരിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.