scorecardresearch

എച്ച്‌ഐവി,പോളിയോ അടക്കം രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം യുഎസ് നിർത്തുന്നു

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് നിരവധി ആരോഗ്യ പദ്ധതികൾക്കായി വിവിധ രാജ്യങ്ങൾക്ക് നൽകി വന്നിരുന്ന ധനസഹായമാണ് ട്രംപ് നിർത്തലാക്കുന്നത്

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് നിരവധി ആരോഗ്യ പദ്ധതികൾക്കായി വിവിധ രാജ്യങ്ങൾക്ക് നൽകി വന്നിരുന്ന ധനസഹായമാണ് ട്രംപ് നിർത്തലാക്കുന്നത്

author-image
WebDesk
New Update
news

ഡൊണാൾഡ് ട്രംപ്

ന്യൂയോർക്ക്:ലോകമെമ്പാടും വിവിധ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് അമേരിക്ക നൽകിവന്നിരുന്ന ധനസഹായം അവസാനിപ്പിക്കുന്നു.ട്രംപ് അധികാരത്തിൽ എത്തിയതിന് പിന്നാലെ വിവിധ രാജ്യങ്ങൾക്കുള്ള ധനസഹായം അമേരിക്ക റദ്ദാക്കിയിരുന്നു.ഇതിനുപിന്നാലെയാണ് രോഗനിവാരണത്തിനും പ്രതിരോധത്തിനുമുള്ള ധനസഹായവും നിർത്തലാക്കുന്നത്. 

Advertisment

ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടുകൾ അനുസരിച്ച് നിരവധി ആരോഗ്യ പദ്ധതികൾക്കായി വിവിധ രാജ്യങ്ങൾക്ക് നൽകി വന്നിരുന്ന ധനസഹായമാണ് ട്രംപ് നിർത്തലാക്കുന്നത്.യുനിസെഫിന്റെ പോളിയോ നിർമ്മാജ്ജന പദ്ധതിക്ക് നൽകിവന്നിരുന്ന 131 മില്യൺ ഡോളറിന്റെ ധനസഹായം നിർത്തലാക്കി.മലേറിയ നിർമ്മാജ്ജനത്തിന് നൽകി വന്നിരുന്ന 90 മില്യൺ ഡോളറിന്റെ ധനസഹായവും നിർത്തലാക്കി.

റദ്ദാക്കുന്നവയിൽ എഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്കുള്ള സഹായവും

എഷ്യയിലെയും ആഫ്രിക്കയിലെയും പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ ആരോഗ്യ പ്രവർത്തനങ്ങൾക്കുള്ള ധനസഹായവും നിർത്തലാക്കുന്നവയിൽ ഉൾപ്പെടുന്നു. ആഭ്യന്തര യുദ്ധം കാരണം കലുഷിതമായ യെമനിലെ കുട്ടികളുടെ പോക്ഷകാഹാര കുറവ് പരിഹരിക്കുന്നതിന് ആരംഭിച്ച പദ്ധതിക്ക് നൽകിവന്നിരുന്ന ധനസഹായം നിർത്തലാക്കും. 

Advertisment

ഉഗാണ്ടയിലെ എബോള ബാധിച്ചവരുടെ പുനരധിവാസത്തിനും നിരീക്ഷണത്തിനുമുള്ള പദ്ധതി, എച്ച്ഐവി, മലേറിയ എന്നിവക്ക് കെനിയയിൽ നടത്തുന്ന പദ്ധതികൾ തുടങ്ങിയവക്കുള്ള ധനസഹായം നിർത്തലാക്കി. ദക്ഷിണാഫ്രിക്കയിൽ ബലാത്സംഗത്തിനും ഗാർഹിക പീഡനത്തിനും ഇരയായ 33,000 സ്ത്രീകളെ പരിപാലിച്ച എൺപത്തിയേഴ് അഭയകേന്ദ്രങ്ങൾക്കുള്ള ധനസഹായവും നിർത്തലാക്കി. ഇതിനുപുറമേ ആഭ്യന്തര കലാപങ്ങൾ മൂലം ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ അഭയാർഥി ക്യാമ്പുകളിൽ കഴിയുന്നവരുടെ ക്ഷേമത്തിനുള്ള പദ്ധതികൾക്കുള്ള ധനസഹായവും നിർത്തലാക്കി. 

നേപ്പാളിൽ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വേണ്ടി വിവിധ സംഘടനകൾ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള ഗ്രാന്റും നിർത്തലാക്കി. ഇതിനുപുറമേ ബംഗ്ലാദേശിലെ ഗർഭിണികൾക്കും പോഷകാഹാര കുറവുള്ള കുട്ടികൾക്കും വേണ്ടി വിഭാവനം ചെയ്ത പദ്ധതിക്കുള്ള സാമ്പത്തിക സഹായവും ട്രംപ് ഭരണകൂടം നിർത്തലാക്കി. 144000 പേർക്ക് പ്രയോജനപ്പെടുന്നതായിരുന്നു ഈ പദ്ധതിയെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 

Read More

America Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: