/indian-express-malayalam/media/media_files/2025/02/22/WjhNbtKybghm3XvMhr1Q.jpg)
തെലങ്കാനയിൽ അപകടം ഉണ്ടായ തുരങ്കം
ഹൈദരാബാദ്: തെലങ്കാനയിൽ നിർമാണപ്രവൃത്തികൾക്കിടെ തുരങ്കം തകർന്നു. ഏഴ് തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. നാഗർകുർണൂൽ ജില്ലയിലെ ശ്രീശൈലം ഡാമിന് പിന്നിലുള്ള തുരങ്കമാണ് തകർന്നത്. തുരങ്കത്തിൻറെ ഒരു ഭാഗത്തുണ്ടായ ചോർച്ച പരിഹരിക്കാൻ തൊഴിലാളികൾ അകത്ത് കയറിയപ്പോഴാണ് അപകടം സംഭവിച്ചത്. തുരങ്കത്തിൽ 14 കിലോമീറ്ററോളാം ഉള്ളിലാണ് അപകടം നടന്നതെന്നാണ് വിവരം.
നാഗർകുർണൂൽ ജില്ലയിലെ അംറബാദിലാണ് തുരങ്കം സ്ഥിതി ചെയ്യുന്നത്. നിർമാണപ്രവർത്തനങ്ങളെ തുടർന്ന് അടച്ചിട്ടിരിക്കുകയായിരുന്ന തുരങ്കം നാലുദിവസം മുമ്പാണ് തുറന്നത്. നിർമാണ പ്രവർത്തനത്തിനിടെ തുരങ്കത്തിന്റെ മുകൾ ഭാഗത്ത് നിന്നും മൂന്ന് മീറ്ററോളം ഇടിഞ്ഞ് വീണതായാണ് റിപ്പോർട്ടുകൾ.
നിലവിൽ പ്രദേശത്ത് രക്ഷാപ്രവർത്തനം നടന്നുവരികയാണ്. ജില്ലാ കളക്ടർ, എസ്പി, ഫയർഫോഴ്സ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ഉടൻ സ്ഥലത്തെത്തി ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നിർദ്ദേശം നൽകിയിട്ടുണ്ട്.
Read More
- ഇല്ലാത്ത വകുപ്പിനൊരു മന്ത്രി ഭരണം നടത്തിയത് 21 മാസം; വിവാദത്തിൽ പഞ്ചാബിലെ എഎപി മന്ത്രി സഭ
- ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴർ, അതിൽ കളിക്കാൻ നിൽക്കരുത്: കമൽ ഹാസൻ
- ആ 21 മില്യൺ ഡോളർ അമേരിക്ക നൽകിയത് ഇന്ത്യക്കല്ല:ബംഗ്ലാദേശിന്; രേഖകൾ ഇതാ
- ഇസ്രയേലില്‍ ബസുകളിൽ സ്ഫോടനം;പിന്നിൽ പലസ്തീനെന്ന് ഇസ്രായേൽ
- ഇന്ത്യന്‍ വംശജന് കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടര്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.