scorecardresearch

ഇന്ത്യന്‍ വംശജന്‍ കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടര്‍

ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളായാണ് കാഷ് പട്ടേല്‍ ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്റലിജന്‍സ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു

ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളായാണ് കാഷ് പട്ടേല്‍ ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്റലിജന്‍സ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു

author-image
WebDesk
New Update
cash patel-crop

കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടര്‍

വാഷിങ്ടണ്‍: മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിനെ എഫ്ബിഐ തലവനായി സെനറ്റ് തെരഞ്ഞെടുത്തു.48  സെനറ്റർമാർ അനുകൂലിച്ചും 45  പേര് എതിർത്തും വോട്ട് ചെയ്തു. ഏഴു സെനറ്റർമാർ ഹാജരായിരുന്നില്ല.

Advertisment

നേരത്തേ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇദ്ദേഹത്തെ എഫ്ബിഐ തലവനായി നാമനിര്‍ദേശം ചെയ്തിരുന്നു.ട്രംപിന്റെ വിശ്വസ്തരില്‍ ഒരാളായാണ് കാഷ് പട്ടേല്‍ (44) അറിയപ്പെടുന്നത്. ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്റലിജന്‍സ്, പ്രതിരോധവകുപ്പ് എന്നിവയുടെ ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം.

1980ല്‍ ന്യൂയോര്‍ക്കിലാണ് കാഷിന്റെ ജനനം. ഗുജറാത്തിലാണ് കുടുംബവേരുകള്‍.റിച്ച്‌മെന്റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സര്‍വകലാശാലയില്‍നിന്ന് നിയമബിരുദം എന്നിവ നേടയിട്ടുണ്ട്. യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനില്‍നിന്ന് അന്താരാഷ്ട്രനിയമത്തിലും ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.

അഭിഭാഷകനായാണ് കാഷ് പട്ടേൽ തന്റെ കരിയർ ആരംഭിച്ചത്. 2005നും 2013നും ഇടയിൽ ഫ്‌ലോറിഡയിൽ കൗണ്ടി, ഫെഡറൽ പബ്ലിക് ഡിഫൻഡറായി പ്രവർത്തിച്ചു.

Advertisment

2014ൽ, അദ്ദേഹം യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് നാഷണൽ സെക്യൂരിറ്റി ഡിവിഷനിൽ ഒരു ട്രയൽ അറ്റോർണിയായി നിയമിതനായി , അവിടെ അദ്ദേഹം ഒരേസമയം ജോയിന്റ് സ്‌പെഷ്യൽ ഓപ്പറേഷൻസ് കമാൻഡിന്റെ ലെയ്സണായും സേവനമനുഷ്ഠിച്ചു . 2017ൽ, ഹൗസ് ഇന്റലിജൻസ് കമ്മിറ്റിയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ സീനിയർ കൗൺസിലായി അദ്ദേഹത്തെ നിയമിച്ചു.

Read More

Us Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: