scorecardresearch

ഇന്ത്യക്ക് എന്തിന് പണം നൽകണം? ധനസഹായം നിർത്തലാക്കിയ ഡോജ് തീരുമാനത്തെ ന്യായീകരിച്ച് ട്രംപ്

ഇന്ത്യയ്ക്ക് ധാരാളം പണമുണ്ടെന്നും, ലോകത്തിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ട്രംപ് പറഞ്ഞു

ഇന്ത്യയ്ക്ക് ധാരാളം പണമുണ്ടെന്നും, ലോകത്തിൽ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും ട്രംപ് പറഞ്ഞു

author-image
WebDesk
New Update
PM Modi, Trump, Us President

ചിത്രം: എക്സ്/നരേന്ദ്ര മോദി

ഡൽഹി: ഇന്ത്യയിലെ വോട്ടിങ് ശതമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക നൽകിയിരുന്ന 21 മില്യൺ ഡോളറിന്റെ സഹായം റദ്ദാക്കിയ ഡിപാർട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസിയുടെ (ഡോജ്) തീരുമാനത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സാമ്പത്തിക സഹായത്തിന്റെ ആവശ്യകത ചോദ്യം ചെയ്ത ട്രംപ്, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും ഉയർന്ന നികുതി നിരക്കും ചൂണ്ടിക്കാട്ടി.

Advertisment

'ഇന്ത്യയിലെ വോട്ടിങ് ശതമാനം വർധിപ്പിക്കാൻ എന്തിനാണ് നമ്മൾ 21 മില്യൺ ഡോളർ നൽകുന്നത്. ഇന്ത്യയ്ക്ക് ധാരാളം പണമുണ്ട്. ലോകത്തിലെ ഏറ്റവും ഉയർന്ന നികുതി ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് അവർ. ഇന്ത്യയിലെ ഉയർന്ന താരിഫ് നിരക്കുകൾ മൂലം അമേരിക്ക ഇന്ത്യന്‍ വിപണിയില്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്,' ട്രംപ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി.

'എനിക്ക് ഇന്ത്യയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വളരെയധികം ബഹുമാനമുണ്ട്. അദ്ദേഹം രണ്ട് ദിവസം മുമ്പാണ് അമേരിക്ക സന്ദർശിച്ചത്. പക്ഷെ ഇന്ത്യയിലെ വോട്ടുവെടുപ്പിനായി എന്തിന് 21 മില്യൺ ഡോളർ നൽകണം,' ട്രംപ് കൂട്ടിച്ചേർത്തു.

ഫെബ്രുവരി 16നാണ് ഇന്ത്യക്ക് നൽകിയിരുന്ന സഹായം ഇലോൺ മസ്‌ക് നയിക്കുന്ന യുഎസ് വകുപ്പായ ഡോജ് റദ്ദാക്കിയത്. യുഎസിലെ നികുതിദായകരുടെ പണം ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് വ്യക്തമാക്കിയാണ് സഹായം റദ്ദാക്കിയത്. 

Advertisment

ഇന്ത്യയിലെ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര പദ്ധതികൾക്കായി അനുവദിച്ച 750 മില്യൺ ഡോളറിന്റെ പദ്ധതികളാണ് നിർത്തലാക്കിയത്. ദക്ഷിണാഫ്രിക്ക, സെർബിയ, നേപ്പാൾ, കംബോഡിയ, ലൈബീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്ക് നൽകിയിരുന്ന സഹായവും അവസാനിപ്പിച്ചിരുന്നു.

Read More

Narendra Modi Us President Donald Trump

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: