scorecardresearch

സിഇസി തിരഞ്ഞെടുപ്പ്; മോദിയുടെയും അമിത് ഷായുടെയും അർദ്ധരാത്രിയിലെ തീരുമാനം മര്യാദകേടെന്ന് രാഹുൽ ഗാന്ധി

സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
rahul gandhi

ഫയൽ ഫൊട്ടോ

ഡൽഹി: പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ (സിഇസി) നിയമിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയടേയും ആഭ്യന്തരമന്ത്രി അമിത് ഷായുടേയും അർദ്ധരാത്രിയിലെ തീരുമാനം "അനാദരവും മര്യാദകേടും" ആണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ സമർപ്പിച്ച വിയോജന കുറിപ്പ് രാഹുൽ പരസ്യമാക്കി.

Advertisment

സുപ്രീം കോടതി ഉത്തരവിന്റെ ലംഘനമാണ് കേന്ദ്ര നടപടിയെന്നും പ്രതിപക്ഷ നേതാവെന്ന നിലയിൽ, ബാബാസാഹേബ് അംബേദ്കറുടെയും രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെയും ആദർശങ്ങൾ ഉയർത്തിപ്പിടിക്കേണ്ടത് തന്റെ കടമയാണെന്നും എക്സിലൂടെ രാഹുൽ ഗാന്ധി പറഞ്ഞു. 

'സുപ്രീം കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയിൽ നിന്ന് നീക്കം ചെയ്തു. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടർമാരുടെ ആശങ്കകൾ മോദി സർക്കാർ വർദ്ധിപ്പിച്ചിരിക്കുകയാണ്. കമ്മിറ്റിയുടെ ഘടനയും പ്രക്രിയയും സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെടുകയും നാൽപ്പത്തിയെട്ട് മണിക്കൂറിനുള്ളിൽ വാദം കേൾക്കുകയും  ചെയ്യുന്ന സാഹചര്യത്തിൽ, പുതിയ സിഇസിയെ തിരഞ്ഞെടുക്കാൻ കേന്ദ്രം തീരുമാനിച്ചത് അനാദരവും മര്യാദകേടുമാണ്,' രാഹുൽ പറഞ്ഞു.

തിങ്കളാഴ്ച രാത്രിയാണ്, തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്ന ഗ്യാനേഷ് കുമാറിനെ അടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായും ഹരിയാന ചീഫ് സെക്രട്ടറി ഡോ. വിവേക് ​​ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് മണിക്കൂറുകൾക്ക് ശേഷമായിരുന്നു നിയമനങ്ങൾ നടന്നത്. നിയമനങ്ങളുമായി ബന്ധപ്പെട്ട ഹർജികളിൽ സുപ്രീം കോടതി തീർപ്പുകൽപ്പിക്കുന്നതുവരെ നിയമനം മാറ്റിവയ്ക്കണമെന്ന് രാഹുൽ ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

Advertisment

Read More

Rahul Gandhi Election Commision Of India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: