/indian-express-malayalam/media/media_files/2025/02/16/GyE5sVFL8gu51XKCBdkC.jpg)
ചിത്രം: എക്സ്
ഡൽഹി: ഇന്ത്യയിലെ വോട്ടിങ് ശതമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായി അമേരിക്ക നൽകിയിരുന്ന 21 മില്യൺ ഡോളറിന്റെ സഹായം റദ്ദാക്കി ഇലോൺ മസ്‌ക് നയിക്കുന്ന യുഎസ് വകുപ്പായ ഡിപാർട്മെന്‍റ് ഓഫ് ഗവൺമെന്‍റ് എഫിഷ്യൻസി (ഡോജ്). യുഎസിലെ നികുതിദായകരുടെ പണം ഉപയോഗിച്ച് നടത്തിയിരുന്ന ഈ പദ്ധതികൾ റദ്ദാക്കിയതായി ഡോജ് ഞായറാഴ്ച എക്സിലൂടെ അറിയിച്ചു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനും ഉൾപ്പെടെയുള്ള നിരവധി അന്താരാഷ്ട്ര പദ്ധതികൾക്കായി അനുവദിച്ച 750 മില്യൺ ഡോളറിന്റെ പദ്ധതികൾ അവസാനിപ്പിക്കുന്നതായി ഡോജ് എക്സിൽ കുറിച്ചു. ദക്ഷിണാഫ്രിക്ക, സെർബിയ, നേപ്പാൾ, കംബോഡിയ, ലൈബീരിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾക്ക് നൽകിയിരുന്ന സഹായവും അവസാനിപ്പിച്ചിട്ടുണ്ട്.
US taxpayer dollars were going to be spent on the following items, all which have been cancelled:
— Department of Government Efficiency (@DOGE) February 15, 2025
- $10M for "Mozambique voluntary medical male circumcision"
- $9.7M for UC Berkeley to develop "a cohort of Cambodian youth with enterprise driven skills"
- $2.3M for "strengthening…
അതേസമയം, വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സഞ്ജീവ് സന്യാൽ രംഗത്തെത്തിയിട്ടുണ്ട്. 'ഇന്ത്യയിലെ വോട്ടിങ് ശതമാനം മെച്ചപ്പെടുത്തുന്നതിനായി ചെലവഴിച്ച 21 മില്യൺ യുഎസ് ഡോളറും ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിനായി ചെലവഴിച്ച 29 മില്യൺ യുഎസ് ഡോളറും ആർക്കാണ് ലഭിച്ചതെന്ന് അറിയാൻ ആഗ്രഹമുണ്ട്.
Would love to find out who received the US$21mn spent to improve "voter turnout in india" and the US$29mn to "strengthening political landscape in Bangladesh"; not to mention the US$29mn spend to improve "fiscal federalism" in Nepal. USAID is the biggest scam in human history. pic.twitter.com/ccVHcnzWSj
— Sanjeev Sanyal (@sanjeevsanyal) February 16, 2025
നേപ്പാളിൽ ഫിസ്കൽ ഫെഡറലിസം മെച്ചപ്പെടുത്തുന്നതിനായി ചെലവഴിച്ച 29 മില്യൺ യുഎസ് ഡോളറിനെക്കുറിച്ച് പറയേണ്ടതില്ലല്ലോ. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് യുഎസ്എഐഡി,' സഞ്ജീവ് സന്യാൽ എക്സിൽ കുറിച്ചു.
Read More
- ഡൽഹി റെയിൽവേ സ്റ്റേഷനിൽ അപകടം; മരണസംഖ്യ 18 ആയി: അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
- മഹാരാഷ്ട്രയില് ലവ് ജിഹാദിനെതിരെ നിയമം; ഏഴ് അംഗ സമിതി രൂപീകരിച്ചു
- ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് എത്തിയവരുടെ തിരക്ക്; 18 പേർ മരിച്ചു
- വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ
- അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.