/indian-express-malayalam/media/media_files/2025/02/16/KR4BjJCsUCMNL9pdQ2nP.jpg)
ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നു (എക്സ്പ്രസ് ഫൊട്ടൊ)
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കുംതിരക്കിലും പെട്ട് 18 പേർ മരിച്ചു. കുംഭമേളയ്ക്കായി എത്തിയവരുടെ അനിയന്ത്രിത തിരക്കിനിടെയാണ് അപകടം. തിക്കിലും തിരക്കിലും പെട്ട് അമ്പതിലതികം പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നുണ്ട്. പ്ലാറ്റ്ഫോം മാറ്റി ട്രെയിൻ നിർത്തിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. പ്രയാഗ്രാജ് എക്സ്പ്രസിൽ പോകാനായി ആയിരങ്ങളാണ് ഇന്നലെ രാത്രി സ്റ്റേഷനിലെത്തിയത്.
പ്ലാറ്റ്ഫോം 14 ൽ നിന്നായിരുന്നു ഈ ട്രെയിൻ പോകേണ്ടിയിരുന്നത്. എന്നാൽ 12, 13 പ്ലാറ്റ്ഫോമുകളിൽ എത്തേണ്ടിയിരുന്ന സ്വതന്ത്ര സേനാനി, ഭുവനേശ്വർ രാജഥാനി എക്സ്പ്രസുകൾ വൈകിയതോടെ മൂന്നു പ്ലാറ്റ്ഫോമുകളിലും വലിയ ജനക്കൂട്ടം ഉണ്ടായി. തുടർന്നാണ് തിക്കും തിരക്കും ഉണ്ടായത്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനിൽ വിന്യസിച്ചിട്ടുണ്ടെന്നും സ്റ്റേഷനിൽ തീർഥാടകരുടെ തിരക്ക് കുറയ്ക്കാൻ പ്രത്യേക ട്രെയിൻ സർവീസ് നടത്തുമെന്നും റെയിൽവേ മന്ത്രി പറഞ്ഞു.
ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദു:ഖം രേഖപ്പെടുത്തി. സംഭവത്തിൽ റെയിൽവേ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറിക്കും കമ്മീഷണർക്കും ലഫ്. ഗവർണർ അടിയന്തരനടപടിക്ക് നിർദേശം നൽകി.
Distressed by the stampede at New Delhi Railway Station. My thoughts are with all those who have lost their loved ones. I pray that the injured have a speedy recovery. The authorities are assisting all those who have been affected by this stampede.
— Narendra Modi (@narendramodi) February 15, 2025
സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മരണപ്പെട്ടവരുടെ കുടുംബത്തിന് പ്രധാനമന്ത്രി അനുശോചനമറിയിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്. കുംഭമേളയ്ക്കായി പ്രയാഗരാജിലേക്ക് പോകാനെത്തിയവരാണ് അപകടത്തിൽപെട്ടത്.
Read More
- മഹാരാഷ്ട്രയില്‍ ലവ് ജിഹാദിനെതിരെ നിയമം; ഏഴ് അംഗ സമിതി രൂപീകരിച്ചു
- ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് എത്തിയവരുടെ തിരക്ക്; 18 പേർ മരിച്ചു
- വിജയ്ക്ക് വൈ കാറ്റഗറി സുരക്ഷ അനുവദിച്ച് കേന്ദ്ര സർക്കാർ
- അനധികൃത കുടിയേറ്റക്കാരുമായുള്ള വിമാനം അമൃത്സറിൽ ഇറക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ
- കെജ്രിവാളിന്റെ ആഡംബര വസതി; അഴിമതി അന്വേഷണത്തിന് ഉത്തരവിട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.