scorecardresearch

കെജ്‍രിവാളിന്റെ ആഡംബര വസതി; അഴിമതി അന്വേഷണത്തിന് ഉത്തരവിട്ട് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, ബംഗ്ലാവിന്റെ പുനര്‍നിര്‍മാണത്തിലും ആഡംബര ഇന്റീരിയറുകളിലും ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ കെജ്‍രിവാളിനെതിരെ ബിജെപി ഉന്നയിച്ചിരുന്നു

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, ബംഗ്ലാവിന്റെ പുനര്‍നിര്‍മാണത്തിലും ആഡംബര ഇന്റീരിയറുകളിലും ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ കെജ്‍രിവാളിനെതിരെ ബിജെപി ഉന്നയിച്ചിരുന്നു

author-image
WebDesk
New Update
kejariwal

കെജ്‍രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്നു പുനര്‍നിര്‍മിച്ച ബംഗ്ലാവ്

ന്യൂഡൽഹി:മുന്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ വസതിയായ 6 ഫ്‌ലാഗ്സ്റ്റാഫ് ബംഗ്ലാവിന്റെ നവീകരണത്തിലെ അഴിമതി സംബന്ധിച്ച അന്വേഷണത്തിന് സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ ഉത്തരവിട്ടു. 40,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ബംഗ്ലാവിന്റെ കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ ലംഘനം സംബന്ധിച്ച് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. 2015 മുതല്‍ 2024 ഒക്ടോബര്‍ വരെ ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ്‍രിവാളിന്റെ ഔദ്യോഗിക വസതിയായിരുന്നു പുനര്‍നിര്‍മിച്ച ബംഗ്ലാവ്.

Advertisment

നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍, ബംഗ്ലാവിന്റെ പുനര്‍നിര്‍മാണത്തിലും ആഡംബര ഇന്റീരിയറുകളിലും ഉള്‍പ്പെടെയുള്ള അഴിമതി ആരോപണങ്ങള്‍ കെജ്‍രിവാളിനെതിരെ ബിജെപി ഉന്നയിച്ചിരുന്നു. അന്വേഷണം സംബന്ധിച്ച് ആം ആദ്മി പാര്‍ട്ടിയില്‍ നിന്നോ കണ്‍വീനര്‍ കെജ്‍രിവാളില്‍ നിന്നോ പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. എല്ലാ രാഷ്ട്രീയക്കാരെയും അവരുടെ സമ്പത്തിന്റെയും ബംഗ്ലാവുകളുടെയും പേരില്‍ വിമര്‍ശിക്കുന്ന ഒരു നേതാവ്, കെജ്‍രിവാള്‍ കോടികള്‍ വിലമതിക്കുന്ന ഒരു വീട് നിര്‍മിച്ചുവെന്നത് വോട്ടര്‍മാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ബിജെപി ആരോപിച്ചു. മദ്യ കുംഭകോണത്തേക്കാള്‍ കെജ്‍രിവാളിന്റെ വ്യക്തിപരമായ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയത് അദ്ദേഹത്തിന്റെ പുതുക്കിപ്പണിത വീടിന്റെ ചിത്രങ്ങളായിരുന്നു.

അതേസമയം മുഖ്യമന്ത്രി ആര് എന്ന അനിശിചിതത്വം നിലനില്‍ക്കുന്നതിനിടെ ബിജെപി നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 19നോ 20നോ ഉണ്ടാകുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നിയമസഭാ കക്ഷി യോഗത്തിനായി നിരീക്ഷകരെ നിയമിക്കും. ദ്വിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി മോദി ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. 

പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തില്‍ തന്നെ ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. അധികാരമേറ്റ് ആദ്യ 100 ദിവസത്തിനുള്ളില്‍ പുതിയ സര്‍ക്കാരിന്റെ മുന്‍ഗണനകളില്‍ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുക, നഗരത്തിലെ ശുചിത്വം ഉറപ്പാക്കുക, വായു മലിനീകരണവും യമുന മലിനീകരണവും പരിഹരിക്കുക എന്നിവ ഉള്‍പ്പെടും.

Read More

Advertisment
Aap Aravind Kejriwal

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: