/indian-express-malayalam/media/media_files/2025/02/13/PA6M7n4InEjhCfqBJvcj.jpg)
വഖഫ് ബിൽ; സംയുക്ത സമിതി റിപ്പോർട്ടിന് രാജ്യസഭയിൽ അംഗീകാരം
ന്യൂഡൽഹി: 2024 ലെ വഖഫ് (ഭേദഗതി) ബില്ലിനെക്കുറിച്ചുള്ള സംയുക്ത സമിതിയുടെ റിപ്പോർട്ട് പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധങ്ങൾക്കിടയിൽ രാജ്യസഭയിൽ അവതരിപ്പിക്കുകയും പിന്നീട് അംഗീകരിക്കുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തെതുടർന്ന് ചെയർപേഴ്‌സൺ ജഗ്ദീപ് ധൻഖർ സഭാ നടപടികൾ താൽക്കാലികമായി നിർത്തിവച്ചു.
വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ കാര്യക്ഷമമാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലിനെക്കുറിച്ചുള്ള റിപ്പോർട്ട് രാജ്യസഭാ എംപി മേധ കുൽക്കർണി മേശപ്പുറത്ത് വച്ചപ്പോൾ, തങ്ങളുടെ വിയോജിപ്പ് കുറിപ്പുകളുടെ ചില ഭാഗങ്ങൾ നീക്കം ചെയ്തെന്നു ആരോപിച്ചു പ്രതിപക്ഷ എംപിമാർ മുദ്രാവാക്യം വിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തു.
രാഷ്ട്രപതിയുടെ സന്ദേശം ധൻഖർ വായിക്കാൻ ശ്രമിച്ചപ്പോഴും ബഹളം തുടർന്നു. 'ഇന്ത്യൻ രാഷ്ട്രപതിയോട് അനാദരവ് കാണിക്കരുത്,' പ്രതിപക്ഷ നേതാവും കോൺഗ്രസ് എംപിയുമായ മല്ലികാർജുൻ ഖാർഗെയോട് പ്രതിപക്ഷ അംഗങ്ങളെ ശാന്തരാക്കാണമെന്നും അഭ്യർത്ഥിച്ചുകൊണ്ട് ധൻഖർ പറഞ്ഞു.
മാസങ്ങൾ നീണ്ട ചർച്ചകൾക്ക് ശേഷം ജനുവരി 30 ന് സംയുക്ത പാർലമെന്ററി കമ്മിറ്റിയുടെ (ജെപിസി) അന്തിമ റിപ്പോർട്ട് ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്ക്ക് സമർപ്പിച്ചത്. ഭേദഗതി ചെയ്ത പരിഷ്‌കരിച്ച ബിൽ ജനുവരി 29 ന് പാനൽ അംഗീകരിച്ചു. ഭരണകക്ഷിയായ എൻഡിഎ അംഗങ്ങൾ നിർദ്ദേശിച്ച 14 ഭേദഗതികൾ അംഗീകരിച്ചപ്പോൾ, പ്രതിപക്ഷ എംപിമാർ നിർദ്ദേശിച്ച മാറ്റങ്ങൾ നിരസിക്കപ്പെട്ടിരുന്നു.
Read More
- പുതിയ ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
- മൂന്ന് ടവറുകൾ, 300 മുറികൾ, ഓഡിറ്റോറിയങ്ങൾ; ഡൽഹിയിൽ ആർഎസ്എസിന് പുതിയ മന്ദിരം
- പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ, ട്രംപുമായി കൂടിക്കാഴ്ച നടത്തും
- സൗജന്യം വാരിക്കോരി നൽകി ജനങ്ങളെ ഇത്തിൾക്കണ്ണികളാക്കുന്നു; വിമർശനവുമായി സുപ്രീം കോടതി
- ഇവിഎമ്മിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി; സ്ഥാനാർഥികൾക്ക് വ്യക്തത ആവശ്യമെങ്കിൽ നൽകണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.