/indian-express-malayalam/media/media_files/2025/02/13/hqZois8yw9rXNtWlole0.jpg)
നരേന്ദ്ര മോദി
വാഷിങ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടൺ ഡിസിയിലെത്തി. രണ്ടു ദിവസമാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ടേമിൽ യുഎസ് സന്ദർശിക്കുന്ന ഏഷ്യയിലെ ആദ്യ രാഷ്ട്ര നേതാവാണ് മോദി.
വിവിധ രാജ്യങ്ങൾക്കുമേൽ യുഎസ് ചുമത്തിയ വ്യാപാര തീരുവകൾ, അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തൽ തുടങ്ങിയ വിഷയങ്ങൾ ഇരുനേതാക്കളും തമ്മിലുള്ള ചർച്ചയുടെ ഭാഗമായേക്കും. വ്യവസായി ഇലോൺ മസ്ക് ഉൾപ്പെടെയുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തിയേക്കും. ഇന്ത്യൻ സമൂഹവുമായും കോർപറേറ്റ് മേധാവികളുമായും പ്രധാനമന്ത്രി ആശയവിനിമയം നടത്തും.
യുഎസിൽ എത്തിയ മോദിക്ക് വൻവരവേൽപാണ് ലഭിച്ചത്. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയർ ഹൗസിലാണ് പ്രധാനമന്ത്രി താമസിക്കുക. അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിർ വശത്താണ് ബ്ലെയർ ഹൗസ് സ്ഥിതി ചെയ്യുന്നത്. ബ്ലെയർ ഹൗസിന് മുന്നിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ നിരവധി ഇന്ത്യക്കാരും എത്തിയിരുന്നു.
Read More
- സൗജന്യം വാരിക്കോരി നൽകി ജനങ്ങളെ ഇത്തിൾക്കണ്ണികളാക്കുന്നു; വിമർശനവുമായി സുപ്രീം കോടതി
- ഇവിഎമ്മിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി; സ്ഥാനാർഥികൾക്ക് വ്യക്തത ആവശ്യമെങ്കിൽ നൽകണം
- ബിജാപ്പൂർ മാവോയിസ്റ്റ് വേട്ട; കൊടും വനത്തിൽ 48 മണിക്കൂർ; സുരക്ഷാ സേന കാൽനടയായി പിന്നിട്ടത് 60 കിലോമീറ്റർ
- ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 31 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ടു ജവാന്മാർക്ക് വീരമൃത്യു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.