/indian-express-malayalam/media/media_files/2025/01/29/BInXoemxE5EtheP5AxDH.jpg)
ഫയൽ ഫൊട്ടോ
ഡൽഹി: ജനങ്ങളെ മടിയന്മാരാക്കുന്ന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിക്കുന്ന സർക്കാരുകളെയും രാഷ്ട്രീയ പാർട്ടികളെയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. വർധിച്ചുവരുന്ന ഇത്തരം പ്രവണത, ജോലി ചെയ്യുന്നതിൽ നിന്നും സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭാവന നൽകുന്നതിൽ നിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നുവെന്ന് കോടതി പറഞ്ഞു.
നഗരപ്രദേശങ്ങളിലെ ഭവനരഹിതർക്ക് ഷെൽട്ടർ ഹോമുകൾ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടെ, ജസ്റ്റിസുമാരായ ബി.ആർ ഗവായി, അഗസ്റ്റിൻ ജോർജ്ജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. സൗജന്യ റേഷനും ജോലിയില്ലാതെയുള്ള സാമ്പത്തിക ആനുകൂല്യങ്ങളും തൊഴിൽ തേടാനുള്ള ആളുകളുടെ സന്നദ്ധത കുറയ്ക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി.
ക്ഷേമ പദ്ധതികൾ പ്രധാനമാണെങ്കിലും, വ്യക്തികളെ മുഖ്യധാരാ സമൂഹത്തിലേക്ക് ചേർത്തു നിർത്തുകയും സർക്കാർ നൽകുന്ന ആനുകൂല്യങ്ങളെ ആശ്രയിക്കുന്നതിനുപകരം ദേശീയ വികസനത്തിന് സംഭാവന നൽകാൻ അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. അതായിരിക്കും ആളുകൾക്ക് കൂടുതൽ ഗുണം ചെയ്യുകയെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
അതേസമയം,നഗരത്തങ്ങളിലെ ഭവനരഹിതർക്ക് പാർപ്പിടം നൽകുന്നത് ഉൾപ്പെടെയുള്ള വിവിധ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഒരു നഗര ദാരിദ്ര്യ നിർമ്മാർജ്ജന ദൗത്യം ആരംഭിക്കുന്നതിനുള്ള അവസാന ഘട്ടത്തിലാണ് കേന്ദ്ര സർക്കാർ എന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. പദ്ധതി നടപ്പിലാക്കുന്നതിനുള്ള സമയപരിധി സംബന്ധിച്ച് കേന്ദ്രത്തിൽ നിന്ന് വിശദീകരണം തേടാൻ സുപ്രീം കോടതി അറ്റോർണി ജനറലിനോട് നിർദ്ദേശിച്ചിട്ടുണ്ട്. കേസ് ആറ് ആഴ്ചയ്ക്ക് ശേഷം വീണ്ടും വാദം കേൾക്കുന്നതിനായി മാറ്റി.
Read More
- ഇവിഎമ്മിലെ വിവരങ്ങൾ ഡിലീറ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി; സ്ഥാനാർഥികൾക്ക് വ്യക്തത ആവശ്യമെങ്കിൽ നൽകണം
- ബിജാപ്പൂർ മാവോയിസ്റ്റ് വേട്ട; കൊടും വനത്തിൽ 48 മണിക്കൂർ; സുരക്ഷാ സേന കാൽനടയായി പിന്നിട്ടത് 60 കിലോമീറ്റർ
- ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ; 31 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാ സേന; രണ്ടു ജവാന്മാർക്ക് വീരമൃത്യു
- സ്റ്റീൽ,അലൂമിനിയം ഇറക്കുമതിക്ക് 25 ശതമാനം തീരുവ ചുമത്താന് യുഎസ്
- വീണ്ടും കൂപ്പു കുത്തി രൂപ; ഡോളറിന് എതിരെ 45 പൈസയുടെ ഇടിവ്
- ആരാകും ഡൽഹി മുഖ്യമന്ത്രി?; ബിജെപി സസ്പെന്സ് തുടരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.