scorecardresearch

മൂന്ന് ടവറുകൾ, 300 മുറികൾ, ഓഡിറ്റോറിയങ്ങൾ; ഡൽഹിയിൽ ആർ‌എസ്‌എസിന് പുതിയ മന്ദിരം

ആർഎസ്എസ് പ്രവർത്തകരുടെയും സംഘവുമായി ബന്ധപ്പെട്ടവരുടെയും സംഭാവനകൾ കൊണ്ടാണ് കേശവ് കുഞ്ച് നിർമ്മിച്ചതെന്ന് ഒരു ആർഎസ്എസ് ഭാരവാഹി പറഞ്ഞു. 75,000 ത്തോളം പേർ 5 രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ആസ്ഥാന നിർമ്മാണത്തിന് സംഭാവനയായി നൽകിയെന്ന് ഭാരവാഹി പറഞ്ഞു

ആർഎസ്എസ് പ്രവർത്തകരുടെയും സംഘവുമായി ബന്ധപ്പെട്ടവരുടെയും സംഭാവനകൾ കൊണ്ടാണ് കേശവ് കുഞ്ച് നിർമ്മിച്ചതെന്ന് ഒരു ആർഎസ്എസ് ഭാരവാഹി പറഞ്ഞു. 75,000 ത്തോളം പേർ 5 രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ആസ്ഥാന നിർമ്മാണത്തിന് സംഭാവനയായി നൽകിയെന്ന് ഭാരവാഹി പറഞ്ഞു

author-image
WebDesk
New Update
news

ഡൽഹിയിലെ ആർഎസ്എസ് ആസ്ഥാനം

ന്യൂഡൽഹി: 5 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 12 നിലകളുള്ള മൂന്ന് ടവറുകൾ, 270 കാറുകൾക്ക് പാർക്കിങ്ങിനുള്ള സ്ഥലം, 1,300 ൽ അധികം ആളുകൾക്ക് ഇരിക്കാവുന്ന മൂന്ന് അത്യാധുനിക ഓഡിറ്റോറിയങ്ങൾ, ഗവേഷണത്തിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ക്യുബിക്കിളുകളുള്ള ഒരു ലൈബ്രറി, അഞ്ച് കിടക്കകളുള്ള ആശുപത്രി, മനോഹരമായി അലങ്കരിച്ച പുൽത്തകിടികൾ, ഹനുമാൻ ക്ഷേത്രം എന്നിവ ഉൾപ്പെടുന്നതാണ് ആർഎസ്എസിന്റെ ഡൽഹിയിലെ പുതിയ ആസ്ഥാന മന്ദിരം. ഡൽഹിയിലെ ജൻദേവാലയിൽ 150 കോടി രൂപ ചെലവിട്ടാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആർ‌എസ്‌എസ്) ആസ്ഥാനമായ കേശവ് കുഞ്ച് നിർമ്മിച്ചത്.

Advertisment

നാല് ഏക്കറിലാണ് കേശവ് കുഞ്ച് വ്യാപിച്ചു കിടക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിൽ, ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ആസ്ഥാനത്തെ മറികടക്കുന്നതാണ് ആർഎസ്എസ് മന്ദിരം. ആർഎസ്എസ് പ്രവർത്തകരുടെയും സംഘവുമായി ബന്ധപ്പെട്ടവരുടെയും സംഭാവനകൾ കൊണ്ടാണ് കേശവ് കുഞ്ച് നിർമ്മിച്ചതെന്ന് ഒരു ആർഎസ്എസ് ഭാരവാഹി പറഞ്ഞു. 75,000 ത്തോളം പേർ 5 രൂപ മുതൽ ലക്ഷക്കണക്കിന് രൂപ വരെ ആസ്ഥാന നിർമ്മാണത്തിന് സംഭാവനയായി നൽകിയെന്ന് ഭാരവാഹി പറഞ്ഞു. 

കഴിഞ്ഞ എട്ട് വർഷമായി ജൻദേവാലയിലെ ഉദസീൻ ആശ്രമത്തിൽ നിന്നാണ് ആർഎസ്എസ് ആസ്ഥാനം പ്രവർത്തിച്ചുവന്നിരുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ പുതിയ കെട്ടിടത്തിലേക്ക് മാറാൻ തുടങ്ങിയെന്നും ഉദാസീൻ ആശ്രമ ഓഫീസ് പൂർണ്ണമായും ഒഴിഞ്ഞുവെന്നും വൃത്തങ്ങൾ അറിയിച്ചു. 

Advertisment

സാധന, പ്രേരണ, അർച്ചന എന്നിങ്ങനെയാണ് ആർ‌എസ്‌എസ് ആസ്ഥാനത്തിന്റെ മൂന്ന് പുതിയ ടവറുകൾക്ക് നൽകിയിരിക്കുന്ന പേര്. 300 മുറികളും ഓഫീസ് മുറികളും നിരവധി കോൺഫറൻസ് ഹാളുകളും ഓഡിറ്റോറിയങ്ങളും കെട്ടിടത്തിലുണ്ട്. സാധനയിലാണ് ആർ‌എസ്‌എസിന്റെ എല്ലാ ഓഫീസുകളും പ്രവർത്തിക്കുന്നത്. അതേസമയം, പ്രേരണയും അർച്ചനയും റെസിഡൻഷ്യൽ കോംപ്ലക്സുകളാണ്. പ്രേരണ, അർച്ചന ടവറുകൾക്കിടയിൽ മനോഹരമായൊരു പുൽത്തകിടിയും ആർ‌എസ്‌എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രതിമയും ഉള്ള ഒരു വലിയ തുറസ്സായ സ്ഥലമുണ്ട്. 135 കാറുകൾക്ക് പാർക്ക് ചെയ്യാൻ കഴിയുന്ന പാർക്കിംഗ് സ്ഥലവും ഈ സമുച്ചയത്തിലുണ്ട്.

1,300-ലധികം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന മൂന്ന് വലിയ ഓഡിറ്റോറിയങ്ങളുണ്ട്. ഓഡിറ്റോറിയങ്ങളിലൊന്നിന് മുൻ വിഎച്ച്പി പ്രസിഡന്റും പ്രധാന രാമക്ഷേത്ര പ്രസ്ഥാന നേതാവുമായ അശോക് സിംഗാളിന്റെ പേരാണ് നൽകിയിരിക്കുന്നത്. കേശവ് കുഞ്ചിൽ മെസ്സും കാന്റീനും സൗകര്യങ്ങളുണ്ട്. സാധന ടവറിന്റെ പത്താം നിലയിൽ കേശവ് പുസ്തകാലയ എന്ന ലൈബ്രറി ഉണ്ട്. സംഘത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന സുരുചി പ്രകാശന്റെ ഓഫീസുകളും ഈ കെട്ടിടത്തിലുണ്ട്.

Read More

Rss

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: