/indian-express-malayalam/media/media_files/2025/02/15/fqIsGW5FH7jNe1zi9XZ9.jpg)
ബിജെപിയിൽ അനിശ്ചിതത്വം തുടരുന്നു
ന്യൂഡൽഹി:മുഖ്യമന്ത്രി ആര് എന്ന അനിശിചിതത്വം നിലനിൽക്കുന്നതിനിടെ ബിജെപി നേതൃത്വത്തിലുള്ള ഡൽഹി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി 19നോ 20നോ ഉണ്ടാകുമെന്ന് പാർട്ടി നേതാവ് പറഞ്ഞു. ശുദ്ധമായ കുടിവെള്ള വിതരണം, മെച്ചപ്പെട്ട പൗര അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കായിരിക്കും പുതിയ സർക്കാർ മുൻഗണന നൽകുക.
'പുതിയ സർക്കാർ ഫെബ്രുവരി 19-20 ഓടെ പ്രവർത്തനം ആരംഭിക്കും' മുഖ്യമന്ത്രി സ്ഥാനത്തേക്കോ മന്ത്രി സ്ഥാനത്തേക്കോ പരിദണിക്കുമെന്ന് കണക്കാക്കപ്പെടുന്ന രജൗരി ഗാർഡൻ എംഎൽഎ മഞ്ജീന്ദർ സിങ് സിർസയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസ്, യുഎസ് യാത്രകൾ കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം ബിജെപി നിയമസഭാ കക്ഷി യോഗത്തിനായി നിരീക്ഷകരെ നിയമിക്കും. ദ്വിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി മോദി ഡൽഹിയിൽ വിമാനമിറങ്ങിയത്.
'ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു മത്സരവുമില്ല. ഞങ്ങളുടെ പാർട്ടിയിൽ മുഖ്യമന്ത്രിയെയോ നിയമസഭാ പാർട്ടി നേതാവിനെയോ എംഎൽഎമാരുടെ യോഗത്തിലാണ് തിരഞ്ഞെടുക്കുന്നത്' ലക്ഷ്മി നഗർ സീറ്റിൽ നിന്ന് രണ്ടാം തവണ എംഎൽഎയായ അഭയ് വർമ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു. ഡൽഹി സർക്കാരിന്റെ ഉന്നത സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പേരുകളിൽ പൂർവാഞ്ചലിയായ അഭയ് വർമയും ഉൾപ്പെടുന്നു
പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുമെന്ന് പ്രധാനമന്ത്രി സ്ഥിരീകരിച്ചു. അധികാരമേറ്റ് ആദ്യ 100 ദിവസത്തിനുള്ളിൽ പുതിയ സർക്കാരിന്റെ മുൻഗണനകളിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്യുക, നഗരത്തിലെ ശുചിത്വം ഉറപ്പാക്കുക, വായു മലിനീകരണവും യമുന മലിനീകരണവും പരിഹരിക്കുക എന്നിവ ഉൾപ്പെടും.
Read More
- വഖഫ് ബിൽ; സംയുക്ത സമിതി റിപ്പോർട്ടിന് രാജ്യസഭയിൽ അംഗീകാരം
- പുതിയ ആദായനികുതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
- മൂന്ന് ടവറുകൾ, 300 മുറികൾ, ഓഡിറ്റോറിയങ്ങൾ; ഡൽഹിയിൽ ആർഎസ്എസിന് പുതിയ മന്ദിരം
- പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിൽ, ട്രംപുമായി കൂടിക്കാഴ്ച നടത്തും
- സൗജന്യം വാരിക്കോരി നൽകി ജനങ്ങളെ ഇത്തിൾക്കണ്ണികളാക്കുന്നു; വിമർശനവുമായി സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us