scorecardresearch

ദുരന്തത്തിനു ശേഷവും തിക്കും തിരക്കും ഒഴിയാതെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ; വീഡിയോ

ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്

author-image
WebDesk
New Update
New Delhi Railway Station stampede

ചിത്രം: എക്സ്

ഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും പെട്ട് 18 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം വലിയ ഞെട്ടലാണ് രാജ്യത്തുണ്ടാക്കിയത്. ദുരന്തത്തിന്റെ ഭീതി ഒഴിയും മുൻപേ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ വൻ തിരക്കാണ് വീണ്ടും അനുഭവപ്പെടുന്നത്.  ആയിരക്കണക്കിന് യാത്രക്കാരാണ് ട്രെയിനിൽ കയറാനായി പാടുപെടുന്നത്.

Advertisment

കുംഭമേള തീർത്ഥാടകരുടെ അനിയന്ത്രിത തിരക്കാണ് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നത്. തിരക്കിനിടെ ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാരുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

അതേസമയം, ദുരന്തവുമായി ബന്ധപ്പെട്ട് ഉന്നതതല അന്വേഷണത്തിന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉത്തരവിട്ടിട്ടുണ്ട്. തിരക്ക് കുറയ്ക്കുന്നതിനായി കൂടുതല്‍ പ്രത്യേക ട്രെയിനുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കുംഭമേള അവസാനിക്കും വരെ തിരക്ക് തുടരുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു.

Advertisment

തിരക്ക് നിയന്ത്രിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും യാത്രക്കാരുടെ എണ്ണം വളരെ കൂടുതലാണെന്ന് ആർപിഎഫ് ഉദ്യോഗസ്ഥൻ പറഞ്ഞു. റെയിൽവേ സ്റ്റേഷനുകളിൽ കൂടുതൽ ആർ‌പി‌എഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും, മുതിർന്ന ഉദ്യോഗസ്ഥർ തുടർച്ചയായി സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. 

ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് റെയിൽവേ സ്റ്റേഷനിൽ തിരക്ക് അതിരൂക്ഷമായി അപകടം ഉണ്ടായത്. റെയില്‍വേ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‌ഫോമുകളിലായിരുന്നു അപകടമുണ്ടായത്. 4 കുട്ടികളും11 സ്ത്രീകളും ഉൾപ്പെടെ 18 പേരാണ് അപകടത്തിൽ മരിച്ച‌ത്. അൻപതിലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്.

Read More

New Delhi Indian Railway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: