/indian-express-malayalam/media/media_files/2025/02/18/SMteXUFGDwELKC0YUs2f.jpg)
ചിത്രം: എക്സ്
ഡൽഹി: യുഎസ്- റഷ്യ ബന്ധം പുനസ്ഥാപിക്കുന്നതിനും റഷ്യ - യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഒരുമിച്ച് പ്രവര്‍ത്തിക്കാനും റിയാദിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ ധാരണയിലെത്തിയതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. നയതന്ത്ര ബന്ധങ്ങൾ പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക സംവിധാനം സ്ഥാപിക്കുന്നതിനെക്കുറിച്ച് ചർച്ച നടന്നതായി സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടാമി ബ്രൂസ് പ്രസ്താവനയിൽ അറിയിച്ചു.
സുസ്ഥിരവും സ്വീകാര്യവുമായ രീതിയിൽ യുക്രെയിൻ സംഘർഷം എത്രയും വേഗം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, പ്രവർത്തിക്കാൻ ഇരുപക്ഷവും ഉന്നതതല സംഘങ്ങളെ നിയമിച്ചു. കഴിഞ്ഞയാഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിന്റെ തുടർച്ചയായാണ് ചർച്ചകൾ നടന്നത്.
റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി നടന്ന കൂടിക്കാഴ്ചയിൽ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് എന്നിവർ പങ്കെടുത്തു. നാലര മണിക്കൂര്‍ നീണ്ട ചര്‍ച്ച വിജയമായിരുന്നെന്ന് പുടിന്റെ വിദേശനയ ഉപദേഷ്ടാവ് അറിയിച്ചു.
യുഎസും റഷ്യയും തമ്മിൽ നടന്ന ചർച്ചയുടെ ലക്ഷ്യം ആശയവിനിമയമായിരുന്നുവെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. സംഘർഷം അവസാനിക്കാൻ ആ സംഘർഷത്തിലുള്ള എല്ലാവരും അതിൽ സംതൃപ്തരായിരിക്കണമെന്നും, എല്ലാവർക്കും അത് സ്വീകാര്യമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Read More
- സിഇസി തിരഞ്ഞെടുപ്പ്; മോദിയുടെയും അമിത് ഷായുടെയും അർദ്ധരാത്രിയിലെ തീരുമാനം മര്യാദകേടെന്ന് രാഹുൽ ഗാന്ധി
- കാനഡയിൽ വിമാനാപകടം, യാത്രാവിമാനം റൺവേയിൽ തലകീഴായി മറിഞ്ഞു; യാത്രക്കാർ അദ്ഭുതകരമായി രക്ഷപ്പെട്ടു
- അനധികൃതമായി കുടിയേറിയ 112 പേരുമായി മൂന്നാമത്തെ യുഎസ് സൈനിക വിമാനവും ഇന്ത്യയിൽ
- ദുരന്തത്തിനു ശേഷവും തിക്കും തിരക്കും ഒഴിയാതെ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ; വീഡിയോ
- ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കുംഭമേളയ്ക്ക് എത്തിയവരുടെ തിരക്ക്; 18 പേർ മരിച്ചു
- ഇന്ത്യക്ക് നൽകിയിരുന്ന അമേരിക്കയുടെ ധനസഹായം നിർത്തലാക്കി മസ്കിന്റെ നേതൃത്വത്തിലുള്ള ഡോജ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.