scorecardresearch

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മാർപാപ്പയെ സന്ദർശിച്ചു. തങ്ങൾ പതിവുപോലെ തമാശ പറഞ്ഞുവെന്നും ജോർജിയ മെലോണി പ്രസ്താവനയിൽ പറഞ്ഞു

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മാർപാപ്പയെ സന്ദർശിച്ചു. തങ്ങൾ പതിവുപോലെ തമാശ പറഞ്ഞുവെന്നും ജോർജിയ മെലോണി പ്രസ്താവനയിൽ പറഞ്ഞു

author-image
WebDesk
New Update
pope visit to south asian countires

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്വാസകോശ അണുബാധ കുറഞ്ഞെന്ന് വത്തിക്കാൻ അറിയിച്ചു.സഹപ്രവർത്തകരുമായി ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു. മാർപ്പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞ വെള്ളിയാഴ്ചയാണ്. 

Advertisment

അതേസമയം,  ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി മാർപാപ്പയെ സന്ദർശിച്ചു. തങ്ങൾ പതിവുപോലെ തമാശ പറഞ്ഞുവെന്നും അദ്ദേഹത്തിന് നർമ്മബോധം നഷ്ടപ്പെട്ടിട്ടില്ലെന്നും ജോർജിയ മെലോണി പ്രസ്താവനയിൽ പറഞ്ഞു.പോപ് ഫ്രാൻസിസിനെ കണ്ട് സംസാരിച്ചുവെന്നും എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും അവർ വ്യക്തമാക്കി.

ഫ്രാൻസിസ് മാർപാപ്പ പൂർണ്ണ ആരോഗ്യവാനായി തിരികെ എത്തട്ടെ എന്നാശംസിച്ചുകൊണ്ട് ലോകമെമ്പാടുനിന്നും പ്രാർത്ഥനകളും ആശംസാ സന്ദേശങ്ങളും ലഭിച്ചുകൊണ്ടിരിക്കുകയാണ്. പാപ്പായുടെ ആരോഗ്യസ്ഥിതി അൽപം സങ്കീർണമായി തുടരുമ്പോഴും, അദ്ദേഹം സന്തോഷവാനാണെന്നും, ചൊവ്വാഴ്ച രാവിലെ അദ്ദേഹം വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു. 

പകൽ സമയം അദ്ദേഹം വിശ്രമവും പ്രാർത്ഥനകളും വായനയുമായി ചിലവഴിക്കുകയാണെന്ന് പ്രെസ് ഓഫീസ് വിശദീകരിച്ചു. അതേസമയം, തനിക്ക് സാമീപ്യമറിയിച്ചവർക്ക് നന്ദി പ്രകടിപ്പിച്ച പാപ്പാ, പ്രാർത്ഥനകൾ തുടരാൻ ഏവരോടും അഭ്യർത്ഥിച്ചു. പനി, നാഡി വേദന, ഹെർണിയ എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ മാർപാപ്പയ്ക്ക് അനാരോഗ്യം ബാധിച്ചിരുന്നു.

Read More

Advertisment
Pope Francis Francis Pope

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: