scorecardresearch

ആ 21 മില്യൺ ഡോളർ അമേരിക്ക നൽകിയത് ഇന്ത്യക്കല്ല:ബംഗ്ലാദേശിന്; രേഖകൾ ഇതാ

ട്രംപ് പറഞ്ഞ് 21 മില്യൺ ഡോളർ ധനസഹായം ലഭിച്ചത് ആർക്കാണ്. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എക്സപ്രസ് നടത്തിയ അന്വേഷണം

ട്രംപ് പറഞ്ഞ് 21 മില്യൺ ഡോളർ ധനസഹായം ലഭിച്ചത് ആർക്കാണ്. വസ്തുതകളുടെ അടിസ്ഥാനത്തിൽ ഇന്ത്യൻ എക്സപ്രസ് നടത്തിയ അന്വേഷണം

author-image
Jay Mazoomdar
New Update
express innvg

21 മില്യൺ ഡോളർ അമേരിക്ക നൽകിയത് ഇന്ത്യക്കല്ല:ബംഗ്ലാദേശിന്

ബുധനാഴ്ച മിയാമിയിൽ നടത്തിയ പ്രസംഗത്തിലാണ് ഇന്ത്യയ്ക്ക് എന്തിന് പണം നല്‍കണമെന്ന ചോദ്യവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയത്.ലോകത്തില്‍ ഏറ്റവും കൂടുല്‍ നികുതി ചുമത്തുന്ന രാജ്യമാണ് ഇന്ത്യ. അവരുടെ നികുതി വളരെ കൂടുതലാണ്. പിന്നെയെന്തിനാണ് തങ്ങളുടെ 2.1 കോടി ഡോളറിന്‍റെ സഹായം അവര്‍ക്കെന്നും അദ്ദേഹം ആരാഞ്ഞു.

Advertisment

ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ നല്‍കിയിരുന്ന 2.1 കോടി ഡോളറിന്‍റെ സഹായം റദ്ദാക്കിക്കൊണ്ട് അമേരിക്കന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഫിഷ്യന്‍സി(ഡോജ്) ഉത്തരവിറക്കി ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപിന്‍റെ പ്രതികരണം. ഈ മാസം പതിനാറിനാണ് ഇലോണ്‍ മസ്‌ക് നയിക്കുന്ന ഡോജിന്‍റെ സഹായ റദ്ദാക്കല്‍ പ്രഖ്യാപനം പുറത്ത് വന്നത്. അനധികൃതവും അനാവശ്യവുമായ വിദേശ സഹായങ്ങള്‍ തങ്ങളുടെ നികുതിദായകരുടെ കോടിക്കണക്കിന് ഡോളറുകള്‍ നഷ്‌ടമാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഡോജ് തങ്ങളുടെ എക്‌സിലാണ് ഇക്കാര്യം കുറിച്ചത്.

എന്നാൽ ട്രംപിൻറ പ്രസംഗത്തിന് തൊട്ടുപിന്നാലെ ഇന്ത്യയിൽ വിവാദങ്ങൾക്കും ചൂടുപിടിച്ചു. സംഭവത്തിൽ വ്യക്തമായ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. നമ്മുടെ ജനാധിപത്യ തെരഞ്ഞെടുപ്പ് പ്രക്രിയകളില്‍ ഒരു വിദേശ രാജ്യത്തിന്‍റെ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നാണ് ബിജെപിയുടെ ആക്ഷേപം. തങ്ങള്‍ക്കല്ല ഇതിന്‍റെ ഗുണം കിട്ടിയിരിക്കുന്നതെന്നും കോണ്‍ഗ്രസിന്‍റെ പേരെടുത്ത് പറയാതെ അവര്‍ വിമര്‍ശനമുയര്‍ത്തി.

Advertisment

സംഭവം വിവാദമായ പശ്ചാത്തലത്തിൽ ഇന്ത്യൻ എക്സപ്രസ് നടത്തിയ പരിശോധനയിൽ സാമ്പത്തിക സഹായം ലഭിച്ചത് ഇന്ത്യക്കല്ല, മറിച്ച് ബംഗ്ലാദേശിനാണെന്ന് വ്യക്തമാക്കുന്ന രേഖകൾ ലഭ്യമായി.

പണം ചെലവഴിച്ചത് ബംഗ്ലാദേശിൽ

അമേരിക്ക വിവിധ സമയങ്ങളിലായി 21 മില്യൺ ഡോളർ ബംഗ്ലാദേശിനാണ് അനുവദിച്ചത്.ഇതിൽ 13.4 മില്യൺ ഡോളർ ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. 2024-ലെ ബംഗ്ലാദേശ് തിരഞ്ഞെടുപ്പിൻറ ഭാഗമായി പഠനങ്ങൾക്കും, ജനങ്ങളെ വോട്ടെടുപ്പിലേക്ക് ആകർഷിക്കുന്നതിനുമാണ് ഈ തുക ചെലവഴിച്ചത്. തിരഞ്ഞെടുപ്പിന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ബംഗ്ലാദേശിൽ രാഷ്ട്രീയ അരക്ഷിതാവസ്ഥ ഉടലെടുക്കുന്നതും ഷെയ്ഖ് ഹസീനയെ പുറത്താക്കുന്നതും. 

വാഷിംഗ്ടൺ  ആസ്ഥാനമായുള്ള കൺസോർഷ്യം ഫോർ ഇലക്ഷൻസ് ആൻഡ് പൊളിറ്റിക്കൽ പ്രോസസ് സ്ട്രെങ്തനിങ്ങ് (സിഇപിപിഎസ്) വഴിയാണ് ഫണ്ടുകൾ വിതരണം ചെയ്തതത്. ഈ ഗ്രാൻറുകളെ ചൊല്ലിയാണ് യുഎസിൽ തർക്കം ഉടലെടുത്തത്. സിഇപിപിഎസ് ചെലവഴിച്ച 13.2 മില്യൺ ഡോളറും ബംഗ്ലാദേശിലെ തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് വേണ്ടിയാണ്. എന്നാൽ 21 മില്യൺ ഡോളറിലെ ശേഷിക്കുന്ന തുക ഇനിയും ചെലവഴിച്ചിട്ടിലലെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

ബംഗ്ലാദേശിൽ എന്ത് ചെയ്തു?

ബംഗ്ലാദേശിൽ, സിഇപിപിഎസിൻറ രാഷ്ട്രീയ പദ്ധതി എന്താണ് എന്നത് സംബന്ധിച്ച് ഇനിയും വ്യക്ത വന്നിട്ടില്ലെങ്കിലും അമേരിക്കയുടെ ഗ്രാൻറ ബംഗ്ലാദേശിനെ ഉദ്ദേശിച്ചുള്ളതാണെന്ന് വ്യക്തമാക്കുന്ന നിരവധി രേഖകളുണ്ട്. യുഎസ് ഫെഡറൽ ചെലവുകളുടെ ഔദ്യോഗിക ഓപ്പൺ ഡാറ്റയിൽ ഗ്രാൻറുകൾ നൽകുന്ന രാജ്യം, ഉദ്ദേശം എന്നിവ പ്രതിപാദിക്കും. ഈ രേഖകൾ പ്രകാരം 2008 മുതൽ ഇന്ത്യക്ക് അമേരിക്ക യാതൊരു ഗ്രാൻറും നൽകിയിട്ടില്ല. 

21 മില്യൺ ഡോളറിൻറെ യുഎസ് ഗ്രാൻറിന് ഐഡൻ്റിഫിക്കേഷൻ നമ്പർ അമേരിക്ക നൽകിയിരുന്നു. 72038822LA00001 എന്നതാണ് യുഎസ് ഗ്രാൻറിന് നൽകിയ ഐഡിനറിഫിക്കേഷൻ നമ്പർ. ബംഗ്ലാദേശിൽ പദ്ധതിക്കുള്ള ഗ്രാൻറെ എന്ന് ഈ ഐഡിനറിഫിക്കേഷൻ നമ്പറിൽ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ബംഗ്ലാദേശിലെ ഒരു പൊളിറ്റിക്കൽ സയൻറെിസ്റ്റിൻറെ സാമൂഹിക മാധ്യമത്തിൽ അമേരിക്കയുടെ ഗ്രാൻറ ഉപയോഗിച്ചുള്ള പദ്ധതികളെപ്പറ്റിയും അവ എന്തിനെല്ലാം ചെലവഴിക്കുന്നുവെന്നത് സംബന്ധിച്ചും പ്രതിപാദിക്കുന്നുണ്ട്. 

ബംഗ്ലാദേശിലെ രാഷ്ട്രീയ ഭൂപ്രകൃതി ശക്തിപ്പെടുത്തുന്നതിന് ഡെമോക്രസി ഇൻ്റർനാഷണലിന് 29.9-മില്യൺ യുഎസ് ഡോളർ ധനസഹായം നൽകിയെന്ന് അദ്ദേഹം തൻറെ സാമൂഹിക മാധ്യമത്തിൽ വ്യക്തമാക്കുന്നുണ്ട്.  2017-ൽ സമ്മാനിച്ച ഈ ഗ്രാൻ്റ് 2025 ഒക്ടോബറിൽ അവസാനിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 

Read More

Donald Trump Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: