/indian-express-malayalam/media/media_files/qa5b0ywU2D1YBZuY2gXF.jpg)
ചിത്രം: ഇൻസ്റ്റഗ്രാം
ചെന്നൈ: ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴ് ജനതയെന്നും, അതിൽ കളിക്കാൻ നിൽക്കരുതെന്നും കമൽ ഹാസൻ പറഞ്ഞു. മക്കൾ നീതി മയ്യത്തിന്റെ (എംഎൻഎം) എട്ടാം സ്ഥാപക ദിനത്തിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെന്നൈയിലെ എംഎൻഎം ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമൽ ഹാസൻ പാർട്ടി പതാക ഉയർത്തി.
തമിഴ് ജനത നേരിടുന്ന വെല്ലുവിളികളെ കുറിച്ചും ഭാഷ സംരക്ഷിക്കാനുള്ള പോരാട്ടത്തെക്കുറിച്ചും കമൽ ഹാസൻ പറഞ്ഞു. ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെ തമിഴ്‌നാടിന്റെ ചരിത്രപരമായ പോരാട്ടങ്ങൾ പരാമർശിച്ചുകൊണ്ട്, ഭാഷാ പ്രശ്‌നങ്ങളെ നിസ്സാരമായി കാണുന്നവർക്ക് കമൽ ഹാസൻ മുന്നറിയിപ്പ് നൽകി.
'ഒരു ഭാഷയ്ക്കുവേണ്ടി ജീവൻ ത്യജിച്ചവരാണ് തമിഴർ. അത്തരം കാര്യങ്ങളിൽ കളിക്കരുത്. കുട്ടികൾക്ക് പോലും ഏത് ഭാഷയാണ് വേണ്ടതെന്ന് അറിയാം. ഏതു ഭാഷയാണ് വേണ്ടതെന്ന് തിരഞ്ഞെടുക്കാനുള്ള അറിവ് അവർക്കുണ്ട്.' ഭാഷാപരമായ ദീർഘകാല വികാരങ്ങൾ പരാമർശിച്ചുകൊണ്ട് കമൽ ഹാസൻ പറഞ്ഞു.
വളരെ വൈകിയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നും കമൽ പറഞ്ഞു. 'ഞാൻ വളരെ വൈകിയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. അത് ഒരു പരാജയമായി എനിക്ക് തോന്നുന്നുണ്ട്. 20 വർഷം മുമ്പ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചിരുന്നെങ്കിൽ, എന്റെ പ്രസംഗവും നിലപാടുകളും വ്യത്യസ്തമാകുമായിരുന്നു." ഈ വർഷം പാർട്ടിയുടെ ശബ്ദം പാർലമെന്റിൽ കേൾക്കുമെന്നും അടുത്ത വർഷം അത് സംസ്ഥാന നിയമസഭയിൽ മുഴങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
2026ൽ നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകൾക്കായി ഒരുങ്ങാൻ പാർട്ടി പ്രവർത്തകരോട് കമൽ അഭ്യർത്ഥിച്ചു. എല്ലാവരുടെയും സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.
Read More
- ആ 21 മില്യൺ ഡോളർ അമേരിക്ക നൽകിയത് ഇന്ത്യക്കല്ല:ബംഗ്ലാദേശിന്; രേഖകൾ ഇതാ
- ഇസ്രയേലില്‍ ബസുകളിൽ സ്ഫോടനം;പിന്നിൽ പലസ്തീനെന്ന് ഇസ്രായേൽ
- ഇന്ത്യന്‍ വംശജന് കാഷ് പട്ടേല്‍ എഫ്ബിഐ ഡയറക്ടര്‍
- ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി
- രണ്ട് ശ്വാസകോശത്തിലും ന്യൂമോണിയ; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണം
- ഇന്ത്യക്ക് എന്തിന് പണം നൽകണം? ധനസഹായം നിർത്തലാക്കിയ ഡോജ് തീരുമാനത്തെ ന്യായീകരിച്ച് ട്രംപ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.