/indian-express-malayalam/media/media_files/2025/02/28/LKHAPxSXdJ8fibMdSfzQ.jpg)
ആശുപത്രിയിൽ കഴിയുന്ന അഫാൻ
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ഉമ്മയാണെന്ന് എപ്പോഴും കുറ്റപ്പെടുത്തിയതാണ് പിതാവിന്റെ ഉമ്മ സൽമാബീവിയെ കൊലപ്പെടുത്താൻ പ്രേരിപ്പിച്ച ഘടകമെന്ന് വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാൻ. സൽമാബീവിയോട് ഒരുവാക്കുപോലും സംസാരിയ്ക്കാൻ നിൽക്കാതെ കണ്ടയുടൻ തലയ്ക്കടിച്ചെന്നുമാണ് പ്രതി പൊലീസിന് നൽകിയ മൊഴി.
നിരന്തരം കുറ്റപ്പെടുത്തി സംസാരിച്ചതാണ് പിതാവിന്റെ ഉമ്മയോടുള്ള പ്രതികാരത്തിന് കാരണം. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് പിതാവിന്റെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഇതേചൊല്ലി സൽമാബീവിയുമായി സ്ഥിരം വഴക്കിട്ടിരുന്നതായും അഫാൻ മൊഴി നൽകി. അഫാന്റെ അറസ്റ്റിനു മുമ്പു നടന്ന ചോദ്യം ചെയ്യലിൽ പാങ്ങോട് സിഐയോടാണ് വെളിപ്പെടുത്തൽ.
കൊല്ലണമെന്ന ഒറ്റ ഉദ്ദേശത്തിലാണ് പാങ്ങോട് സൽമാബീവിയുടെ വീട്ടിൽ എത്തിയത്. സാമ്പത്തിക പ്രതിസന്ധിക്കു കാരണം ഉമ്മയാണെന്ന് പിതാവിന്റെ ഉമ്മ എപ്പോഴും കുറ്റപ്പെടുത്തുമായിരുന്നു. ഉമ്മയാണ് എല്ലാറ്റിനും കാരണം എന്നായിരുന്നു കുറ്റപ്പെടുത്തൽ. ഉമ്മയെ കുറ്റപ്പെടുത്തുന്നത് തനിക്ക് സഹിക്കാൻ കഴിയുമായിരുന്നില്ല. ഇതേ ചൊല്ലി പിതാവിന്റെ ഉമ്മയുമായി സ്ഥിരം വഴക്കിട്ടിരുന്നു. രാവിലെ ഉമ്മയെ ആക്രമിച്ച ശേഷം നേരെ സൽമാബീവിയുടെ വീട്ടിൽ പോയത് ഇത് കൊണ്ടാണ്.
ഉമ്മ മരിച്ചു എന്നാണ് കരുതിയത്. സൽമാബീവിയുടെ വീട്ടിൽ എത്തിയ ഉടൻ ചുറ്റിക കൊണ്ട് തലക്ക് അടിച്ചു. പിതാവിന്റെ ഉമ്മയുമായി സംസാരിക്കാൻ നിന്നില്ല. തുടർന്നു ഒന്നര പവന്റെ മാല എടുത്ത് തിരികെ പോന്നു. ഈ മാല പണയം വെച്ചു 74000 രൂപ വാങ്ങി. 40000 രൂപ കടം വീട്ടിയ ശേഷം നേരെ ബാപ്പയുടെ സഹോദരന്റെ വീട്ടിലേക്കാണ് പോയതെന്നും അഫാന്റെ മൊഴിയിൽ പറയുന്നു.
ഇതെല്ലാം ചെയ്തിട്ട് നമ്മൾ എങ്ങനെ ജീവിക്കും...?
സൽമാബീവിയെയും പിതൃ സഹോദരനെയും ഭാര്യയെയും കൊന്നത് ഏറ്റുപറഞ്ഞ ശേഷമാണ് പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തിയതെന്നും അഫാൻ പറഞ്ഞു. കൂട്ടക്കൊല ഏറ്റുപറഞ്ഞപ്പോൾ ഇതെല്ലാം ചെയ്തിട്ട് നമ്മൾ എങ്ങനെ ജീവിക്കുമെന്നായിരുന്നു ഫർസാന ചോദിച്ചത്.
തൊട്ടുപിന്നാലെ ചുറ്റികയ്ക്ക് തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാന്റെ മൊഴിയിൽ പറയുന്നു.പിതൃ സഹോദരൻ ലത്തീഫിന്റെ ഭാര്യ സാജിതയെ കൊല്ലാൻ ആഗ്രഹിച്ചിരുന്നില്ല. ലത്തീഫിനെ കൊന്ന വിവരം പുറത്ത് പറയുമെന്നതിനാലാണ് കൊല്ലേണ്ടി വന്നതെന്നും അഫാന്റെ മൊഴിയിൽ പറയുന്നു.
അഫാന്റെ പിതാവ് റഹീം നാട്ടിലെത്തി
അഫാന്റെ പിതാവ് റഹീം ശനിയാഴ്ച നാട്ടിലെത്തി. നേരത്തെ നിയമക്കുരുക്കുൾ കാരണം പ്രിയപ്പെട്ടവരെ അവസാനമായി കാണുവാൻ പോലും റഹീമിന്് വരാൻ സാധിച്ചിരുന്നില്ല. പ്രവാസികളുടെ സഹായത്തോടെയാണ് സൗദിയിൽ നിന്ന് അഫാൻ നാട്ടിലെത്തിയത്.
Read More
- Venjaramoodu Mass Murder Case: വെഞ്ഞാറമ്മൂട് കൂട്ടക്കൊലപാതകം; അഫാൻറ് പിതാവ് റഹീം നാട്ടിലെത്തി
- ഏറ്റുമാനൂരിൽ റെയിൽവേട്രാക്കിൽ മൂന്ന് സ്ത്രീകളുടെ മൃതദേഹം കണ്ടെത്തി
- Venjaramoodu Mass Murder Case :വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
- വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാൻ ഫർസാനയുടെ മാലയും പണയംവെച്ചു
- Venjaramoodu Murder:വെഞ്ഞാറമൂട് കൂട്ടകൊലപാതകം; അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.