/indian-express-malayalam/media/media_files/2025/02/25/venjaramoodu-mass-murder-case-002-161700.jpg)
അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത
തിരുവനന്തപുരം: വെഞ്ഞാറമൂടിൽ കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തുന്നതിനിടയിലും കടം വീട്ടി പ്രതി അഫാൻ. പിതാവിന്റെ അമ്മയെ കൊലപ്പെടുത്തിയ ശേഷം മാല പണയം വെച്ച് കിട്ടിയ തുകയിൽ നിന്ന് നാൽപ്പതിനായിരം രൂപ കടം വീട്ടാനാണ് അഫാന് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തി. അഫാന്റെ അമ്മ ഷെമിക്ക് 65 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നും വിവരം ലഭിച്ചിട്ടുണ്ട്. കൂട്ടക്കൊലപാതകങ്ങൾക്ക് പിന്നിൽ കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണെന്ന അഫാന്റെ മൊഴി സാധൂകരിക്കുന്നതാണ് ഈ കണ്ടെത്തലുകൾ എന്നാണ് പൊലീസ് പറയുന്നത്. അഫാന്റെ വിശദമായ മൊഴി എടുക്കുന്നതോടെ ഇതിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസിന്റെ ഭാഷ്യം.
സാമ്പത്തിക ബാധ്യതയാണ് കൊലാപാതകങ്ങൾ ചെയ്യാൻ പ്രേരിപ്പിച്ചതെന്നാണ് വെഞ്ഞാറമൂട് സ്റ്റേഷനിൽ എത്തിയപ്പോൾ അഫാൻ പറഞ്ഞത്. ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പുതിയ കാര്യങ്ങൾ കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു. ഉമ്മയെ ആക്രമിച്ച ശേഷം അഫാൻ നേരെ പോകുന്നത് പാങ്ങോടുള്ള പിതാവിന്റെ അമ്മയുടെ വീട്ടേലക്കാണ്. ഒമ്പത് മിനുട്ടിനുള്ളിൽ സൽമാ ബീവിയെ കൊലപ്പെടുത്തി മാല എടുത്ത് തിരികെ വെഞ്ഞാറമൂട് ജംഗ്ഷനിലേക്ക് വന്നു.
വെഞ്ഞാറമൂട് ജംഗ്ഷനിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മാല പണയംവെച്ച് 74000 രൂപ വാങ്ങിയെന്ന് പൊലീസ് പറയുന്നു. ഇതിൽ നിന്നും 40000 രൂപ ഫെഡറൽ ബാങ്കിലെ സ്വന്തം അക്കൗണ്ട് വഴി കടം വീട്ടുകയാണ് അഫാൻ ചെയ്തത്. ഇതിന് ശേഷമാണ് അടുത്ത കൊലപാതകങ്ങൾക്കായി പിതാവിന്റെ സഹോദരന്റെ വീട്ടിലെത്തുന്നതും പണം ചോദിച്ച ശേഷം പിതാവിന്റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തുന്നതെന്നും പൊലീസ് പറയുന്നു.
എലിവിഷം കഴിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഫാനെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഇന്നലെ രാത്രി ഡോക്ടർമാരുടെ അനുവാദത്തോടെ പൊലീസ് സംഘം ചോദ്യം ചെയ്യാൻ എത്തിയെങ്കിലും കൃത്യമായ മൊഴി എടുക്കാൻ കഴിഞ്ഞില്ല. അഫാന്റെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മ ഷെമിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും അവർ സംസാരിച്ചു തുടങ്ങിയെന്നും ഡോക്ടർമാർ പറഞ്ഞു.
ഡോക്ടർമാരുടെ അനുവാദത്തോടെ പൊലീസ് ഇവരുടെ മൊഴി രേഖപ്പെടുത്തും. ചില സമയങ്ങളിൽ പരസ്പര ബന്ധമില്ലാതെയാണ് അഫാൻ സംസാരിക്കുന്നത്. ഈ സാഹചര്യത്തിൽ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ കേസിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്നും പൊലീസ് പറയുന്നു.
Read More
- Venjaramoodu Murder: ഉറ്റവൻ ജീവനെടുത്തവർക്ക് നാടിന്റെ യാത്രാമൊഴി
- Venjaramoodu Mass Murder: കാമുകിയെ കൊലപ്പെടുത്തിയത് തനിച്ചാകുമെന്ന് കരുതിയെന്ന് പ്രതി അഫാൻ
- ചുറ്റിക വാങ്ങിയത് കടം വാങ്ങിയ പണത്തിൽ, കൊലപാതകശേഷം കുളിച്ച് വസ്ത്രം മാറി പൊലീസ് സ്റ്റേഷനിലെത്തി
- വെഞ്ഞാറമൂട് കൊലപാതകം: അഫാന് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലെന്ന് പിതാവ്
- തിരുവനന്തപുരത്ത് കൂട്ടക്കൊല; അഞ്ചു പേരെ കൊലപ്പെടുത്തി 23 കാരൻ; പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.