/indian-express-malayalam/media/media_files/2025/02/24/ZnkhqbMcEAlbeM6wzUTS.jpg)
പ്രതി അഫാൻ
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തൽ. വെഞ്ഞാറമൂട്ടിലാണ് നാടിനെ നടുക്കിയ സംഭവം. പേരുമല സ്വദേശിയായ അഫാൻ എന്ന 23 കാരനാണ് പ്രതി. കൊലപാതകം നടത്തിയതായി പ്രതി പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തുകയായിരുന്നു.
സ്വന്തം അമ്മ ഉൾപ്പെടെ ആറു പേരെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിൽ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സൽമാ ബീവി (88), സഹോദരൻ അഫ്സാൻ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), അഫാന്റെ പിതാവിന്‍റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്‍റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഫാന്റെ മാതാവ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഗ്യാസ് സിലൻഡർ തുറന്നുവിട്ട ശേഷമായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്. താൻ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് പറഞ്ഞ സ്ഥലങ്ങളിൽ പൊലീസ് പരിശോധന തുടരുകയാണ്.
മൂന്ന് സ്ഥലങ്ങളിലായാണ് കൊലപാതകം നടന്നത്. വെട്ടിയും തലയ്ക്ക് അടിച്ചുമാണ് കൊലപാതകങ്ങൾ നടത്തിയതെന്നാണ് റിപ്പോർട്ട്. പെൺസുഹൃത്തുമായി വീട്ടിലെത്തിയതിനെ തുടർന്ന് വീട്ടുകാരുമായി വഴക്കുണ്ടായെന്നും വിദേശത്തുള്ള പിതാവിന്റെ കടബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Read More
- പി.സി ജോര്‍ജ് ജയിലിലേക്ക്; രണ്ടാഴ്ച റിമാൻഡ്
- കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ പരാതിക്കാർക്ക് പണം തിരികെ കൊടുക്കും; സുപ്രധാന തീരുമാനവുമായി ഇഡി
- ഹോട്ടലിൽ അതിക്രമം; പൾസർ സുനി കസ്റ്റഡിയിൽ, ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകും
- വിമർശിക്കുന്നവരെ ഇല്ലാതാക്കുന്നതല്ല കോൺഗ്രസ് പാരമ്പര്യം; തരൂർ വിവാദത്തിൽ കെസി വേണുഗോപാൽ
- കേരളത്തെ വ്യവസായ സൗഹൃദസംസ്ഥാനമാക്കും; പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.