/indian-express-malayalam/media/media_files/uploads/2017/07/pulsar-suni.jpg)
പൾസർ സുനി കസ്റ്റഡിയിൽ
കൊച്ചി: ഭക്ഷണം വൈകിയെന്നാരോപിച്ച് ഹോട്ടലിൽ അതിക്രമം നടത്തിയ പൾസർ സുനി കസ്റ്റഡിയിൽ. നടിയെ ആക്രമിച്ച കേസിൽ കർശന ജാമ്യ വ്യവസ്ഥകളോടെ ജയിലിൽ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെയാണ് സുനി വീണ്ടും കസ്റ്റഡിയിലാകുന്നത്. സുനിയെ കുറുപ്പുംപടി പൊലീസാണ് കസ്റ്റഡിയിൽ എടുത്തത്.
ജീവനക്കാരെ അസഭ്യം പറഞ്ഞ സുനി ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ തകർക്കുകയും ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണി മുഴക്കുകയുമായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെ ആയിരുന്നു സംഭവം. ഭക്ഷണം വൈകിയതിനാലാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകൾ സുനി തകർത്തതെന്ന് എഫ്‌ഐആറിലുണ്ട്.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ ഒന്നാം പ്രതിയായ പൾസർ സുനിയുടെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകും. ഹോട്ടലിൽ അതിക്രമം നടത്തിയ സാഹചര്യത്തിലാണ് പ്രോസിക്യൂഷൻ കോടതിയെ സമീപിക്കുന്നത്. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.സുനിയുടേത് ജാമ്യ വ്യവസ്ഥയുടെ ലംഘനമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Read More
- വിമർശിക്കുന്നവരെ ഇല്ലാതാക്കുന്നതല്ല കോൺഗ്രസ് പാരമ്പര്യം; തരൂർ വിവാദത്തിൽ കെസി വേണുഗോപാൽ
- കേരളത്തെ വ്യവസായ സൗഹൃദസംസ്ഥാനമാക്കും; പിണറായി വിജയൻ
- ശക്തനായ ഒരു നേതാവില്ല; കേരളത്തിലെ കോൺഗ്രസ്സിലെ പ്രശ്നം നേതൃത്വ പ്രതിസന്ധിയെന്ന് തരൂർ
- ഒന്നര ലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനം; ഇൻവെസ്റ്റ് കേരള സമാപിച്ചു
- പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ സാധ്യത
- പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ്; കൊല്ലത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നതായി സംശയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.