scorecardresearch

കേരളത്തെ വ്യവസായ സൗഹൃദസംസ്ഥാനമാക്കും; പിണറായി വിജയൻ

സുതാര്യമായ വ്യാവസായിക നയം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ കേരളത്തെ വ്യവസായ സൗഹൃദസംസ്ഥാനമാക്കുകയാണ് സംസ്ഥാന സർക്കാർ. സർക്കാരിൻറെ വ്യവാസായിക വികസന കാഴ്ചപ്പാടുകളെ ദി ഇന്ത്യൻ എക്സ്പ്രസുമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെക്കുന്നു

സുതാര്യമായ വ്യാവസായിക നയം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലൂടെ കേരളത്തെ വ്യവസായ സൗഹൃദസംസ്ഥാനമാക്കുകയാണ് സംസ്ഥാന സർക്കാർ. സർക്കാരിൻറെ വ്യവാസായിക വികസന കാഴ്ചപ്പാടുകളെ ദി ഇന്ത്യൻ എക്സ്പ്രസുമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവെക്കുന്നു

author-image
Soumyarendra Barik
New Update
Pinarayi Vijayan

കേരളത്തെ വ്യവസായ സൗഹൃദസംസ്ഥാനമാക്കും; പിണറായി വിജയൻ

കേരളം വൻകിട നിക്ഷേപങ്ങൾക്ക് അനുയോജ്യമല്ലാത്ത സ്ഥലമെന്ന് ഖ്യാതിയിൽ നിന്ന് മാറി സഞ്ചരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യൻ എക്‌സപ്രസിന് അനുവദിച്ച അഭിമുഖത്തിലാണ് വ്യവസായ കേരളത്തെപ്പറ്റിയുള്ള തന്റെ ആശയങ്ങൾ പങ്കുവെച്ചത്. സ്ഥലം ദൗർലഭ്യത പരിഹരിക്കുക, വ്യവസായ ടൗൺഷിപ്പുകളുടെ നിർമാണം, പരാതി പരിഹാര സംവിധാനങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങി മാർഗങ്ങളിലൂടെ സംസ്ഥാനത്തെ വ്യവസായക സൗഹൃദമാക്കുകയാണ് സർക്കാർ. 

Advertisment

വിജ്ഞാനാധിഷ്ഠിത സമ്പദ്വ്യവസ്ഥയായും ഹൈടെക് ഉൽപ്പാദന-സേവന വ്യവസായങ്ങളുടെ കേന്ദ്രമായും സ്ഥാനം പിടിക്കാനാണ് കേരളം ലക്ഷ്യമിടുന്നത്. കൃത്യമായ നയങ്ങളിലൂടെയും അടിസ്ഥാന സൗകര്യ വികസനത്തിലൂടെയും നിക്ഷേപകർക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കുകയാണ് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ആശയങ്ങൾ പങ്കുവെക്കുന്നു...

കേരളത്തിൽ വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുന്നതിനുള്ള സമഗ്രമായ കാഴ്ചപ്പാട് എന്താണ് അതിൽ സംസ്ഥാന സർക്കാരിന്റെ പങ്ക് എന്താണ്?

ടെക്നോ പാർക്കുകൾ, ഫുഡ് പാർക്കുകൾ, ഇവി പാർക്കുകൾ, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകൾ, പാലക്കാട് ഇടനാഴി എന്നിവയുടെ വികസനത്തിലൂടെ കേരളം അതിന്റെ വ്യാവസായിക അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചു. വിഴിഞ്ഞം തുറമുഖം പോലുള്ള പദ്ധതികൾ വഴി കേരളത്തിന്  ലോജിസ്റ്റിക് കണക്റ്റിവിറ്റി വർദ്ധിപ്പിക്കാനായി. ഈ സാധ്യതകളെല്ലാ്ം സർക്കാർ പ്രയോജനപ്പെടുത്തും. 

Advertisment

സർക്കാരിന്റെ വ്യാവസായിക നയം കയറ്റുമതി വർധിപ്പിക്കുന്നതിനും നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സംസ്ഥാനത്തുടനീളം തടസ്സമില്ലാത്ത വ്യാപാര-നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി സർക്കാർ ലാൻഡ് പൂളിംഗ് സംരംഭങ്ങളും വ്യവസായ ടൗൺഷിപ്പുകൾ വികസിപ്പിക്കുകയും ചെയ്യുന്നു.

നിക്ഷേപകർക്ക് അനുയോജ്യ അന്തരീക്ഷം ഉറപ്പാക്കുന്നത് സർക്കാരിന്റെ വിജയമാണ്. കെ-സ്വഫ്റ്റ് എന്ന് ഏകജാലക സംവിധാനം വഴി ബിസിനസ് സംരഭങ്ങൾക്കുള്ള പരിശോധനയും അനുമതിയും വേഗത്തിലാക്കും.  നിക്ഷേപക-സൗഹൃദ പ്രക്രിയകൾ ഉറപ്പാക്കുന്നതിന് ഡിജിറ്റൽ ഭരണ പരിഷ്‌കാരങ്ങളും ഘടനാപരമായ പരാതി പരിഹാര സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

അയൽസംസ്ഥാനങ്ങളായ തമിഴ്നാടും കർണാടകവും വൻകിട ഉൽപ്പാദന കേന്ദ്രങ്ങളായി മാറിയ സാഹചര്യത്തിൽ കേരളത്തിന് എങ്ങനെ വേറിട്ട് നിൽക്കാനാകും?


അയൽ സംസ്ഥാനങ്ങളുമായി കേരളം മത്സരിക്കുന്നില്ല. തമിഴ്‌നാട്ടിലെ ഭൂമി ലഭ്യത കൂടുതൽ നിക്ഷേപങ്ങൾക്കുള്ള സാധ്യതകൾ തുറക്കുന്നു.കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് സാങ്കേതിക വിദ്യാധിഷ്ഠിതവും ഉയർന്ന മൂല്യവും കുറഞ്ഞ അളവിലുള്ളതുമായ വ്യവസായങ്ങളിലാണ്. വിശാലമായ ഭൂപ്രദേശങ്ങളേക്കാൾ നവീനത, സാങ്കേതികവിദ്യ, വൈദഗ്ധ്യമുള്ള മനുഷ്യശേഷി എന്നിവയെ ആശ്രയിക്കുന്ന വ്യവസായങ്ങളിലാണ് കേരളം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സംസ്ഥാനത്തിന്റെ പ്രധാന ശക്തികളിലൊന്ന് ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളാണ്. മെഡിക്കൽ ഉപകരണങ്ങൾ, എയ്റോസ്പേസ്, പ്രതിരോധം, ഭക്ഷ്യ സംസ്‌കരണം, ഐടി, ജിസിസി അധിഷ്ഠിത വ്യവസായങ്ങൾ തുടങ്ങിയ മേഖലകൾക്ക് കേരളം മുൻഗണന നൽകുന്നു. ഇതിനെല്ലാം ഉപരി, വിഴിഞ്ഞം തുറമുഖം വഴി കേരളം ആഗോള വ്യാപരരംഗത്ത് സ്ഥാനം ഉറപ്പിക്കുന്നുണ്ട്. 

ടെക് സേവന മേഖല സംസ്ഥാനം ആകർഷിക്കാൻ താൽപ്പര്യമുള്ള മേഖലയാണോ

അതെ, കേരളം ഇതിനകം തന്നെ സേവന മേഖലയിൽ മുൻപന്തിയിലാണ്, അത് കൂടുതൽ ശക്തിപ്പെടുത്താൻ പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം സംസ്ഥാനത്തിനുണ്ട്. ഇന്നൊവേഷനിലും സംരംഭകത്വത്തിലും കേരളം മുന്നിലാണ്. 

വിനോദസഞ്ചാരം, ഐടി, ഡിജിറ്റൽ നവീകരണം എന്നിവയിൽ കേരളം മുൻനിരക്കാരായി തുടരുന്നു.വരും നാളുകളിൽ ഡിജിറ്റൽ, ഫിൻടെക് ഇക്കോസിസ്റ്റം ,ടൂറിസം വികസനം, മെഡിക്കൽ ടൂറിസം സംരംഭങ്ങൾ എന്നിവയ്ക്ക സർക്കാർ  പ്രാധാനം നൽകുന്നു.

സംസ്ഥാനത്ത് ഇലക്ട്രോണിക് ഉൽപ്പാദനം വർധിപ്പിക്കാൻ എന്തെങ്കിലും പദ്ധതിയുണ്ടോ?

കേരളം ഇതിനകം തന്നെ പ്രധാന ഇലക്ട്രോണിക്‌സ് കമ്പനികൾക്ക് ആതിഥേയത്വം വഹിക്കുന്നു. സർക്കാരിന്റെ വ്യാവസായിക നയത്തിന് കീഴിൽ മുൻഗണനാ മേഖലകളായി ഇലക്ട്രോണിക്‌സ്, ഹൈടെക് നിർമ്മാണം, ഇഎസ്ഡിഎം(ഇലക്ട്രോണിക്‌സ് സിസ്റ്റം ഡിസൈൻ ആൻഡ് മാനുഫാക്ചറിംഗ്) എന്നിവ ഞങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അർദ്ധചാലകങ്ങൾ, പിസിബി മാനുഫാക്ചറിംഗ്, എംബഡഡ് സിസ്റ്റംസ് മേഖലകളിൽ ഞങ്ങൾ പുതിയ നിക്ഷേപങ്ങൾ സജീവമായി ആകർഷിക്കുന്നു.

ഇലക്ട്രോണിക്‌സ് നിർമ്മാണ കേന്ദ്രങ്ങളുടെ കേന്ദ്രീകൃത വികസനത്തിനായി സർക്കാർ വ്യാവസായിക ക്ലസ്റ്ററുകൾ സ്ഥാപിക്കുന്നുണ്ട്. ഇലക്ട്രോണിക് രംഗത്ത് പുതിയ ഗവേഷണങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കെൽട്രോൺ (കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്മെന്റ് കോർപ്പറേഷൻ) ഗവേഷണ-വികസനത്തിലും ഇന്നൊവേഷനിലും മുന്നേറ്റത്തിന് നേതൃത്വം നൽകുന്നു.

Read More

Pinarayi Vijayan Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: