/indian-express-malayalam/media/media_files/2025/02/22/Ex6oRWzpaoIZJX2DgAdZ.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തൊടുപുഴ: ഇടുക്കിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം. വെള്ളിയാഴ്ച രാത്രി പന്നിയാർകുട്ടിയിലാണ് സംഭവം. പന്നിയാർകുട്ടി ഇടയോട്ടിയിൽ ബോസ് (55), ഭാര്യ റീന (48), ജീപ്പ് ഡ്രൈവർ പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹം (50) എന്നിവരാണ് മരണപ്പെട്ടത്.
നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് പന്നിയാർകുട്ടി പള്ളിക്ക് സമീപം കൊക്കയിലേക്ക് മറിയുകയായിരുന്നു. രാത്രി 11.30 ഓടെയാണ് അപകടം ഉണ്ടായത്. റീനയും ബോസും സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഒളിംപ്യൻ കെ.എം ബീനാമോളുടെ സഹോദരിയാണ് മരിച്ച റീന. ഇന്നലെ രാത്രി ബന്ധുവീട്ടിൽ പോയി തിരികെ വരുമ്പോഴായിരുന്നു അപകടം ഉണ്ടായത്. നൂറടിയോളം താഴ്ചയിലേക്ക് വാഹനം മറിഞ്ഞതായാണ് വിവരം.
അപകടമുണ്ടായ സ്ഥലത്ത് കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറവുമായിരുന്നു. ശബ്ദം കേട്ട നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൃതദേഹങ്ങൾ അടിമാലി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read More
- കേരളത്തിന് മൂന്നു ലക്ഷം കോടിയുടെ വികസന പദ്ധതികൾ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
- വിദ്വേഷപരാമര്‍ശ കേസ്; പി.സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
- വ്യവസായ നിക്ഷേപ രംഗത്ത് മാറ്റം ഉണ്ടാകുമോ? ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് തുടക്കം
- കണ്ണൂരില്‍ വെടിക്കെട്ടിനിടെ അപകടം: അഞ്ച് പേര്‍ക്ക് പരിക്ക്
- കൊച്ചിയിൽ കസ്റ്റംസ് ക്വാർട്ടേഴ്സിലെ മൃതദേഹങ്ങൾ; ആത്മഹത്യയെന്ന് പോലീസ്
- അനധികൃത പാറഖനനം; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.