/indian-express-malayalam/media/media_files/2025/02/21/NxECP2iz46V4wVCxygI3.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: വിദ്വേഷ പരാമര്‍ശ കേസിൽ ബിജെപി നേതാവ് പി.സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യമില്ല. പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിധി പറഞ്ഞത്.
പി.സി ജോർജിനെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുന്നുവെന്ന് നിരീക്ഷിച്ച കോട്ടയം ജില്ലാ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ജനുവരി ആറിന് നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ പി.സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകളാണ് ജോര്‍ജിനെതിരെ ചുമത്തയിരിക്കുന്നത്.
ഈരാറ്റുപേട്ട യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയാണ് പരാതി നല്‍കിയത്. ചര്‍ച്ചക്കിടെ ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി. കേസില്‍ ജോര്‍ജിന് മുന്‍പ് കോടതി ഉപാധിയോടെ ജാമ്യം നല്‍കിയിരുന്നു. ഇത്തരം പരാമശങ്ങൾ ആവർത്തിക്കുന്നെന്ന വ്യവസ്ഥയിലാണ് അന്ന് ജാമ്യം
അനുവദിച്ചത്. എന്നാൽ ജോർജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
Read More
- വ്യവസായ നിക്ഷേപ രംഗത്ത് മാറ്റം ഉണ്ടാകുമോ? ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിന് ഇന്ന് തുടക്കം
- കണ്ണൂരില്‍ വെടിക്കെട്ടിനിടെ അപകടം: അഞ്ച് പേര്‍ക്ക് പരിക്ക്
- കൊച്ചിയിൽ കസ്റ്റംസ് ക്വാർട്ടേഴ്സിലെ മൃതദേഹങ്ങൾ; ആത്മഹത്യയെന്ന് പോലീസ്
- അനധികൃത പാറഖനനം; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം
- സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.