/indian-express-malayalam/media/media_files/2025/02/21/nRCDIGU9Kel6f5rsQzJ4.jpg)
കൊച്ചിയിൽ കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ രണ്ട് മൃതദേഹങ്ങൾ
കൊച്ചി: എറണാകുളം കസ്റ്റംസ് ക്വാർട്ടേഴ്‌സിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കാക്കനാടുള്ള കസ്റ്റംസ് ക്വാട്ടേഴ്‌സിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സെൻട്രൽ എക്‌സൈസ് അസിസ്റ്റൻറ് കമ്മീഷണർ മനീഷ്, അമ്മ ശകുന്തള അഗർവാൾ , സഹോദരി ശാലിനി എന്നിവരുടേതാണ് മൃതദേഹങ്ങളെന്ന് പോലീസ് സ്ഥിരീകരിച്ചു.
ആത്മഹത്യയ്ക്ക് കുറിപ്പ് കണ്ടെത്തി
മൃതദേഹത്തിന് സമീപത്തു നിന്നും ഹിന്ദിയിൽ എഴുതിയ കുറിപ്പും കണ്ടെത്തി.. സഹോദരിയെ അറിയിക്കണം എന്ന് മാത്രമാമ് കുറിപ്പിലുള്ളത്. മനീഷിന്‍റെ ഒരു സഹോദരി വിദേശത്താണ്. അടുക്കളയില്‍ കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ച നിലയിലും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ശാലിനി വിജയിയുടെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ടിട്ടുണ്ടായ ആരോപണങ്ങളും കേസുമാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചത് എന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. അമ്മയെ കൊലപ്പെടുത്തിയ ശേഷം മക്കൾ ജീവൻ ഒടുക്കി എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കഴിഞ്ഞ വർഷമാണ് സഹോദരി ശാലിനി ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായത്. ഇവർ അവിടെ ജോലിയിൽ പ്രവേശിച്ചിരുന്നു.
സഹപ്രവർത്തകർ തേടിയെത്തിയപ്പോൾ കണ്ടത് മൃതദേഹങ്ങൾ
കഴിഞ്ഞ ഒരാഴ്ചയായിട്ടും അവധി കഴിഞ്ഞ് മനീഷ് ഓഫീസിൽ എത്താത്തതിനെത്തുടർന്ന് സഹപ്രവർത്തകർ ക്വാർട്ടേഴ്‌സിൽ അന്വേഷിച്ച് എത്തുകയായിരുന്നു.വീടിന് അകത്തുനിന്നും വലിയ രീതിയിലുള്ള ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് സഹപ്രവർത്തകർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
ആ​ദ്യഘട്ടത്തിൽ മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീട് കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് അമ്മ ശകുന്തളയുടെ മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അമ്മയും സഹോദരിയും മനീഷിനൊപ്പം താമസിക്കാൻ എത്തിയിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. മൃതദേഹം അഴുകിയ നിലയിലാണ്. 2011 ബാച്ച് ഐആർഎസ് ഉദ്യോ​ഗസ്ഥനാണ് മനീഷ്. അടുത്ത കാലത്താണ് കൊച്ചിയിലെത്തിയത്.
അമ്മയെ കൊലപ്പെടുത്തി മനീഷും സ​ഹോദരിയും ആത്മഹത്യ ചെയ്തിരിക്കാമെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. അമ്മയുടെ മൃതദേഹത്തിന് മുകളിൽ വെള്ളത്തുണി വിരിച്ച് പൂക്കൾ വെച്ചിരുന്നു.
ശ്രദ്ധിക്കു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Read More
- അനധികൃത പാറഖനനം; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം
- സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ഒരു ഗഡുകൂടി അനുവദിച്ചു
- വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട; ചട്ടങ്ങളിൽ മാറ്റം
- ടോളിലെത്തുന്നതിന് മുമ്പേ അറിയണം...പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ
- എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല അനുവദിക്കില്ല, സിപിഐ നിലപാടില്ലാത്ത പാർട്ടിയായി മാറി: വി.ഡി.സതീശൻ
- സ്കൂൾ അധ്യാപിക ജീവനൊടുക്കിയ സംഭവം: 5 വർഷമായി മകൾക്ക് ശമ്പളം നൽകിയില്ലെന്ന് പിതാവ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us