/indian-express-malayalam/media/media_files/2024/11/15/cabuWTlWAlUMeojazg0j.jpg)
വി.ഡി.സതീശൻ
തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ മദ്യ നിർമ്മാണ ശാല നിർമ്മിക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സാധാരണ എകെജി സെന്ററിൽ വിളിച്ചുവരുത്തിയാണ് സിപിഐയെ അപമാനിക്കാറുള്ളത്. ഇത്തവണ സിപിഐ ആസ്ഥാനത്ത് പോയി പിണറായി അവരെ അപമാനിച്ചു. സിപിഐ നിലപാടിനെതിരായ തീരുമാനം മുഖ്യമന്ത്രി അടിച്ചേൽപ്പിക്കുകയാണ്. സിപിഐ നിലപാടില്ലാത്ത പാർട്ടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഒയാസിസ് കമ്പനി വന്ന വഴി സുതാര്യമല്ല. അഴിമതിയിലൂടെയാണ് വന്നത്. എലപ്പുള്ളി രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. മലമ്പുഴയിൽ വെള്ളമില്ല. വെള്ളം എത്ര വേണമെന്ന് ഒയാസിസ് കമ്പനി ഇതുവരെ പറഞ്ഞിട്ടില്ല. കോക്കോകോള കമ്പനിയേക്കാൾ വെള്ളം ബ്രൂവറിക്ക് ആവശ്യമായി വരുമെന്നും സതീശൻ പറഞ്ഞു.
മുഖ്യമന്ത്രിയുമായി സംവാദത്തിന് തയ്യാറാണെന്നും സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രിക്കാണല്ലോ ബ്രൂവറി കൊണ്ടുവരണമെന്ന് നിർബന്ധം. അപ്പോൾ മുഖ്യമന്ത്രിയുമായി സംവാദം ആകാമെന്നും സ്ഥലവും തീയതിയും ഗവൺമെന്റ് തീരുമാനിച്ചാൽ മതിയെന്നും സതീശൻ പറഞ്ഞു.
Read More
- സ്കൂൾ അധ്യാപിക ജീവനൊടുക്കിയ സംഭവം: 5 വർഷമായി മകൾക്ക് ശമ്പളം നൽകിയില്ലെന്ന് പിതാവ്
- മൂന്നാർ ബസപകടം; മരണസംഖ്യ മൂന്നായി; മരിച്ചവർ വിദ്യാർഥികൾ
- കുപ്പി വാങ്ങാൻ ഇനി മെട്രോ സ്റ്റേഷനിൽ പോവാം; പ്രീമിയം ഔട്ട്ലെറ്റുകള് തുറക്കാനൊരുങ്ങി ബെവ്കോ
- പിഎസ് സി അംഗങ്ങൾക്ക് ശമ്പള വർധന, ചെയർമാന് ജില്ലാ ജഡ്ജിക്ക് തുല്യ ശമ്പളം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.