scorecardresearch

കുപ്പി വാങ്ങാൻ ഇനി മെട്രോ സ്റ്റേഷനിൽ പോവാം; പ്രീമിയം ഔട്ട്‌ലെറ്റുകള്‍  തുറക്കാനൊരുങ്ങി ബെവ്കോ

വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനിലുമാണ് ആദ്യം ഔട്ട്‌ലെറ്റുകള്‍ തുറക്കുക

വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനിലുമാണ് ആദ്യം ഔട്ട്‌ലെറ്റുകള്‍ തുറക്കുക

author-image
WebDesk
New Update
Bevco premium outlets Kochi Metro Station

മെട്രോ സ്‌റ്റേഷന്‍ കെട്ടിടങ്ങളില്‍ പ്രീമിയം ഔട്ട്‌ലെറ്റുകള്‍ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ് ബിവറേജസ് കോര്‍പറേഷന്‍. ആദ്യ ഘട്ടത്തില്‍ രണ്ട് സ്റ്റേഷനുകളിലാവും പരീക്ഷണാടിസ്ഥാനത്തില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുക.  വൈറ്റിലയിലും തൃപ്പൂണിത്തുറ വടക്കേക്കോട്ട മെട്രോ സ്‌റ്റേഷനിലുമാണ് ആദ്യം ഔട്ട്‌ലെറ്റുകള്‍ തുറക്കാന്‍ ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. 

Advertisment

ബെവ്‌കോയുടെ ആവശ്യപ്രകാരം ഈ സ്റ്റേഷനുകളില്‍ കെ.എം.ആര്‍.എല്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം തന്നെ ഔട്ട്‌ലെറ്റ് തുടങ്ങാനാണ് നീക്കമെന്നാണ് റിപ്പോർട്ട്. മദ്യം വില്ക്കുന്നതിന് എക്‌സൈസില്‍ നിന്ന് ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്. ടെണ്ടര്‍ പ്രകാരമായിരിക്കും മദ്യവില്പനശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക.

 കൊച്ചി മെട്രോയെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്നതാണ് പുതിയ നീക്കം. കൂടുതല്‍ വരുമാനം വാടകയിനത്തില്‍ ലഭിക്കും. ഈ പദ്ധതി വിജയിച്ചാല്‍ മറ്റ് മെട്രോ സ്‌റ്റേഷനുകളിലും സമാനരീതിയിലുള്ള കൗണ്ടറുകള്‍ തുടങ്ങാൻ സാധ്യതയുണ്ട്. എന്നാൽ ഈ വിഷയത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അന്തിമതീരുമാനം ആയിട്ടില്ലെന്നുമാണ് കൊച്ചി മെട്രോ റെയില്‍ അധികൃതര്‍ പറയുന്നത്. 

Read More

Kochi Metro Bevco

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: