scorecardresearch

യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് തരൂരിനെ സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ; ക്ഷണിച്ച് എ.എ റഹീമും വി.കെ. സനോജും

ഡിവൈഎഫ്ഐയുടെ ഇടപെടലിനെയും ക്ഷണിക്കാൻ കാണിച്ച മനസ്സിനെയും തരൂർ അഭിനന്ദിച്ചെന്ന് തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ച് എ.എ റഹീം ഫേസ്ബുക്കിൽ കുറിച്ചു

ഡിവൈഎഫ്ഐയുടെ ഇടപെടലിനെയും ക്ഷണിക്കാൻ കാണിച്ച മനസ്സിനെയും തരൂർ അഭിനന്ദിച്ചെന്ന് തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ച് എ.എ റഹീം ഫേസ്ബുക്കിൽ കുറിച്ചു

author-image
WebDesk
New Update
Shashi Tharoor, Youth Startup Fest

ചിത്രം: എക്സ്

തിരുവനന്തപുരം: ഇടത് സർക്കാരിന്റെ വ്യവസായ നയങ്ങളെ പ്രശംസിച്ച ലേഖനം വിവാദമായതിനിടെ കോൺഗ്രസ് എംപി ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡിവൈഎഫ്ഐ. സംസ്ഥാന കമ്മിറ്റിയുടെ നേതൃത്തത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവൽ 'മവാസോ 2025' ലേക്കാണ് ശശീ തരൂരിനെ ഡിവൈഎഫ്ഐ ക്ഷണിച്ചത്.

Advertisment

ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീം, ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ എന്നിവർ ഡല്‍ഹിയിലെ വസതിയിലെത്തിയാണ് തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചത്. മാര്‍ച്ച് 1, 2 തീയതികളില്‍ തിരുവനന്തപുരത്താണ് 'മവാസോ 2025' നടക്കുക.

അതേസമയം, ഈ ദിവസങ്ങളിൽ മുറ്റു സംസ്ഥാനങ്ങളിൽ മുൻകൂട്ടി നശ്ചയിച്ച പരിപാടികൾ ഉള്ളതിനാൽ, ഡിവൈഎഫ്ഐയുടെ പരിപാടിയിൽ തരൂർ പങ്കെടുക്കില്ലെന്നാണ് വിവരം. ഡിവൈഎഫ്ഐയുടെ ഈ ഇടപെടലിനെയും തന്നെ ക്ഷണിക്കാൻ കാണിച്ച മനസ്സിനെയും തരൂർ അഭിനന്ദിച്ചെന്ന് തരൂരിനൊപ്പമുള്ള ചിത്രം പങ്കുവച്ച എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

വികസന കാര്യത്തിൽ താൻ രാഷ്ട്രീയം നോക്കാറില്ലെന്ന് തരൂർ പറഞ്ഞതായും പങ്കെടുക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും ഈ രണ്ടു ദിവസങ്ങളിലും നേരത്തെ നിശ്ചയിച്ച പരിപാടികൾക്കായി യാത്ര ഉള്ളതിനാൽ മാവാസോയിൽ എത്തിച്ചേരാൻ സാധിക്കില്ല എന്ന് അസൗകര്യം അറിയിച്ചതായും റഹീം കൂട്ടിച്ചേർത്തു.

Advertisment

സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയതുമായി ബന്ധപ്പെട്ട വിവാദം കത്തി നിൽക്കുന്നതിനിടെയാണ് ഡിവൈഎഫ്ഐയുടെ നീക്കം. ശശി തരൂർ കേരളത്തിലെ വ്യവസായ മേഖലയെക്കുറിച്ചെഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. വ്യവസായ മേഖലയിലെ പിണറായി സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ലേഖനം. 2024-ലെ ഗ്ലോബൽ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാർട്ടപ്പ് മൂല്യം ആഗോള ശരാശരിയേക്കാൾ അഞ്ചിരട്ടി അധികമാണെന്നാണ് ശശി തരൂരിന്റെ ലേഖനത്തിൽ പറയുന്നത്.

Read More

Dyfi Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: