/indian-express-malayalam/media/media_files/2025/02/19/oHqm8f5vCMkpTKqfIaf6.jpg)
പ്രഭാകരന്‍
തൃശൂർ: സംസ്ഥാനത്ത് വീണ്ടും കാട്ടന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ, തൃശൂര്‍ താമര വെള്ളച്ചാൽ ആദിവാസി മേഖലയിലാണ് സംഭവം. വനവിഭവം ശേഖരിക്കാൻ കാട്ടിൽ പോയ പ്രഭാകരന്‍ (60) ആണ് കൊല്ലപ്പെട്ടത്.
മകനും മരുമകനും ഒപ്പം കാട്ടിൽ പുന്നക്കായ ശേഖരിക്കാൻ പോയപ്പോഴായിരുന്നു ആന ആക്രമിച്ചത്. കാട്ടാനയുടെ അടിയേറ്റ് വീണ പ്രഭാകരനെ ആന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഉൾവനത്തിൽ വച്ചായിരുന്നു ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.
സംസ്ഥാനത്ത് തുടച്ചയായുണ്ടാകുന്ന കാട്ടാന ആക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെടുന്ന ഒടുവിലത്തെ ആളാണ് ഇന്ന് കൊല്ലപ്പെട്ട പ്രഭാകരൻ. കഴിഞ്ഞ ആഴ്ചകളിലായി കാട്ടാനയക്രമണത്തിൽ നാലുപേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. തിരുവനന്തപുരം, വയനാട്, ഇടുക്കി ജില്ലകളിലാണ് കാട്ടാനയുടെ ആക്രമണത്തിൽ നാലു പേർ കൊല്ലപ്പട്ടത്.
വയനാട് മേപ്പാടി ഏറാട്ടുകുണ്ട് ഉന്നതിയിലെ ബാലൻ, തിരുവനന്തപുരം പാലോട് വനവിഭവങ്ങൾ ശേഖരിക്കാൻ പോയ വെൻകൊല്ല ഇലവുപാലം അടിപറമ്പ് തടത്തരികത്തു വീട്ടിൽ ബാബു, വയനാട് നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു, ഇടുക്കി പെരുവന്താനത്തിന് സമീപം നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ എന്നിവരാണ് കഴിഞ്ഞ ദിവസങ്ങളിൽ കാട്ടാനയക്രമണത്തിൽ കൊല്ലപ്പെട്ടത്.
Read More
- മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന് ചികിത്സ; ആനയുമായി അനിമൽ ആംബുലൻസ് കോടനാട്ടേക്ക്
- കോട്ടയം - എറണാകുളം യാത്രക്കാർക്ക് ആശ്വാസം; ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം തുറന്നു
- Chalakudy Bank Robbery: പോട്ടയിലെ ബാങ്ക് കവർച്ച: പ്രതി റിജോ ആദ്യം വീട്ടിയത് സുഹൃത്തിന്റെ കടം
- തുപ്പിയ വെള്ളം കുടിപ്പിച്ചു, സംഘം ചേർന്ന് മർദിച്ചു; കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്
- Chalakudy Bank Robbery: ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയ ഉടൻ മാറിത്തന്നു; പൊലീസിനോട് പ്രതി റിജോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us