/indian-express-malayalam/media/media_files/2025/02/18/Edg3NaBB0FRd2FTeY45G.jpg)
മുളന്തുരുത്തി - ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം
കൊച്ചി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ മുളന്തുരുത്തി - ചോറ്റാനിക്കര റോഡിലെ ചെങ്ങോലപ്പാടം റെയിൽവേ മേൽപാലം യാത്രക്കാർക്കായി തുറന്നു കൊടുത്തു. പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യാഴാഴ്ച റെയിൽവേ മേൽപാലത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു.
കേട്ടയത്തു നിന്ന് നെടുമ്പാശേരി വിമാനത്താവളത്തിലേക്കും എറണാകുളത്തെ മറ്റു സ്ഥലങ്ങളിലേക്കും സഞ്ചരിക്കുന്ന യാത്രക്കാർ വലിയ ആശ്വാസമാണ് പുതിയ മേൽപ്പാലം. നീണ്ട നേരത്തെ ഗതാഗത കുരുക്കും അധിക ദൂരം ചുറ്റിയുള്ള യാത്രയുമാണ് ഇതോടെ ഒഴിവാകുന്നത്.
പാലം തുറന്നതോടെ, കാക്കനാട് ഇൻഫോപാർക്ക് അടക്കമുള്ള പ്രദേശങ്ങളിലേക്കുള്ള പ്രധാന പാതയായി മുളന്തരുത്തി- ചോറ്റാനിക്കര- തിരുവാങ്കുളം റോഡ് മാറുമെന്നാണ് കണക്കാക്കുന്നത്. കേരള റോഡ്സ് ആൻഡ് ബ്രിജസ് ഡവലപ്മെന്റ് കോർപറേഷന്റെ മേൽനോട്ടത്തിലാണ് 530 മീറ്റർ നീളവും 9.50 മീറ്റർ വീതിയുമുള്ള റെയിൽവേ മേൽപാലം പൂർത്തിയാക്കിയിരിക്കുന്നത്. പാലത്തിന് ഒരുവശത്ത് നടപ്പാതയും ഇരുവശത്തും സർവീസ് റോഡുകളും നിർമ്മിച്ചിട്ടുണ്ട്.
ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന കാഴ്ചപ്പാടിന്റെ ഭാഗമായി അനവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ഇതിന്റെ ഭാഗമായി പൂർത്തീകരിക്കുന്ന എട്ടാമത്തെ മേൽപ്പാലമാണ് മുളന്തുരുത്തിയിലേതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
ചോറ്റാനിക്കര - മുളന്തുരുത്തി റോഡിലെ ലെവൽ ക്രോസ് നമ്പർ 12ന് പകരമായാണ് മേൽപ്പാലം പൂർത്തീകരിച്ചിട്ടുള്ളത്. സർക്കാർ അനുമതിയോടെ 21. 28 കോടിയുടെ പുതുക്കിയ ഭരണാനുമതി നൽകിയാണ് പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഭൂമി ഏറ്റെടുക്കൽ, യൂട്ടിലിറ്റി ഷിഫ്റ്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി 25.32 കോടി രൂപ വകയിരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനൂപ് ജേക്കബ് എംഎൽഎ ആണ് നാട മുറിച്ച് പാലം ഉദ്ഘാടനം ചെയ്തത്.
Read More
- Chalakudy Bank Robbery: പോട്ടയിലെ ബാങ്ക് കവർച്ച: പ്രതി റിജോ ആദ്യം വീട്ടിയത് സുഹൃത്തിന്റെ കടം
- തുപ്പിയ വെള്ളം കുടിപ്പിച്ചു, സംഘം ചേർന്ന് മർദിച്ചു; കാര്യവട്ടം ഗവ. കോളജില് റാഗിങ്
- Chalakudy Bank Robbery: ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയ ഉടൻ മാറിത്തന്നു; പൊലീസിനോട് പ്രതി റിജോ
- ശശി തരൂർ സെൽഫ് ഗോൾ നിർത്തണം, പാർട്ടിക്ക് വിധേയനാകണം; തുറന്നടിച്ച് കെ.മുരളീധരൻ
- ചാലക്കുടി ബാങ്ക് കവർച്ച; മോഷണ ശേഷം പ്രതി മൂന്നു തവണ വസ്ത്രം മാറി, നിർണായകമായത് ഷൂസിന്റെ നിറം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.