/indian-express-malayalam/media/media_files/2025/02/16/BAM0mwX7Qrld3P8cW2z9.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
തൃശൂർ: ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തി കടന്നു കളഞ്ഞ മോഷ്ടാവ് പിടിയിൽ. ചാലക്കുടി സ്വദേശിയാണ് പിടിയിലായത്. ഇയാളിൽ നിന്ന് പത്തു ലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. ആശാരിക്കോട് സ്വദേശി റിജോ ആന്റണി ആണ് പൊലീസ് പിടിയിലായത്.
കടം വീട്ടാനായാണ് പ്രതി മോഷണം നടത്തിയത്. മോഷണ ശേഷം അതിവിദഗ്ദമായാണ് പ്രതി രക്ഷപെടാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷണ ശേഷം പ്രതി മൂന്നു തവണ വസ്ത്രം മാറിയെന്നും, നിർണായകമായത് ഷൂസിന്റെ നിറമാണെന്നും പൊലീസ് അറിയിച്ചു. മോഷണം നടന്ന് മൂന്നാം ദിവസമാണ് പ്രതി പൊലീസിന്റെ പിടിയിലാകുന്നത്.
സ്വന്തം വീട്ടിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചാലക്കുടിയിലെ പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ, വെള്ളിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. ബൈക്കിലെത്തിയ മോഷ്ടാവ് കൗണ്ടറിൽ ജീവനക്കാരെ എത്തി കാട്ടി ഭീഷണിപ്പെടുത്തി മോഷണം നടത്തി കടന്നു കളയുകയായിരുന്നു.
ഹെൽമറ്റ് ധരിച്ച് മോഷണം നടത്തുന്ന പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മോഷണ സംമയം ഹിന്ദിയിലായിരുന്നു പ്രതി ജീവനക്കാരുമായി സംസാരിച്ചത്. 15 ലക്ഷം രൂപയാണ് പ്രതി കൗണ്ടറിൽ നിന്ന് കൈക്കലാക്കിയത്. മോഷണം നടക്കുമ്പോൾ കൗണ്ടറിൽ 47 ലക്ഷം രൂപയുണ്ടായിരുന്നു. അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകളാണ് പ്രതി എടുത്തത്. ഇത്, പ്രതി പ്രത്യേക ലക്ഷ്യത്തോടെയാവാം കവർച്ച നടത്തിയതെന്ന നിഗമനത്തിൽ പൊലീസിനെ എത്തിച്ചിരുന്നു.
Read More
- നിമിഷ പ്രിയയുടെ മോചനം; യമനുമായി ചർച്ച നടക്കുന്നതായി സ്ഥിരീകരിച്ച് ഇറാൻ
- 'ലേഖനം വായിച്ച ശേഷം അഭിപ്രായം പറയണം': നിലപാടിൽ ഉറച്ച് തരൂർ; തള്ളി മുസ്ലിം ലീഗ്
- 'നയങ്ങളിൽ സിപിഎം വരുത്തിയ മാറ്റമാണ് ലേഖനം'; നിലപാട് മയപ്പെടുത്തി ശശി തരൂര്
- ലേഖനം വസ്തുതകളുടെ അടിസ്ഥാനത്തിൽ; നിലപാടിലുറച്ച് ശശി തരൂർ
- നഴ്സിങ് കോളജ് റാഗിങ്; പ്രിൻസിപ്പലിനും അസി. പ്രൊഫസർക്കും സസ്പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us