scorecardresearch

Chalakudy Bank Robbery: പോട്ടയിലെ ബാങ്ക് കവർച്ച: പ്രതി റിജോ ആദ്യം വീട്ടിയത് സുഹൃത്തിന്റെ കടം

Chalakudy bank robbery: ബിനോയ്ക്ക് കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതാവാം ആദ്യം തന്നെ ബിനോയിൽനിന്നും വാങ്ങിയ കടം വീട്ടാൻ റിജോ തീരുമാനിച്ചത്

Chalakudy bank robbery: ബിനോയ്ക്ക് കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതാവാം ആദ്യം തന്നെ ബിനോയിൽനിന്നും വാങ്ങിയ കടം വീട്ടാൻ റിജോ തീരുമാനിച്ചത്

author-image
WebDesk
New Update
news

റിജോ

തൃശൂർ: പോട്ടയിലെ ബാങ്ക് കവർച്ച നടത്തിയ പണത്തിൽനിന്ന് പ്രതി റിജോ ആദ്യം വീട്ടിയത് സഹപാഠിയുടെ കടം. സുഹൃത്ത് ബിനോയിൽനിന്നും മൂന്നു മാസം മുൻപ് വാങ്ങിയ പണമാണ് റിജോ തിരികെ നൽകിയത്. ബിനോയ്ക്ക് കുറച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ഇതാവാം ആദ്യം തന്നെ ബിനോയിൽനിന്നും വാങ്ങിയ കടം വീട്ടാൻ റിജോ തീരുമാനിച്ചത്.

Advertisment

വിദേശത്ത് പോകാനുള്ള ബാങ്ക് ബാലൻസ് കാണിക്കാനായാണ് റിജോ സുഹൃത്തിൽനിന്നും 2.90 ലക്ഷം രൂപ വാങ്ങിയത്. യാത്ര നടക്കാതെ വന്നതോടെ പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും ചില തടസങ്ങളുണ്ടായി. ഇതോടെ ബിനോയ്ക്ക് പണം നൽകാനും സാധിച്ചില്ല. തുടർന്നാണ് ബാങ്ക് കവർച്ചയിലൂടെ തട്ടിയെടുത്ത പണം നൽകി കടം തീർത്തത്.

ബാങ്ക് കവർച്ച കേസിലെ പ്രതി റിജോയെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് സുഹൃത്ത് ബിനോയ് 2.9 ലക്ഷം രൂപ പൊലീസിനെ ഏൽപ്പിക്കാൻ ശ്രമിച്ചെങ്കിലും സ്വീകരിച്ചില്ല. അന്വേഷണത്തിന്റെ ഭാഗമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പൊലീസ് പണം ഇവിടെനിന്നു കണ്ടെടുക്കുകയായിരുന്നു. ബാങ്ക് കവർച്ചയിലൂടെ നഷ്ടമായ 15 ലക്ഷത്തിൽ 14,90,000 രൂപയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. 10,000 രൂപയേ പ്രതി റിജോ ചെലവഴിച്ചുള്ളൂ.

റിജോയെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടുള്ള പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. റിജോയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. നിലവിൽ വിയ്യൂർ ജയിലിലാണ് റിജോയുള്ളത്. ചാലക്കുടി പോട്ട ഫെഡറൽ ബാങ്കിൽ കവർച്ച നടത്തി കടന്നു കളഞ്ഞ റിജോ ആന്റണിയെ സ്വന്തം വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. 

Advertisment

വെള്ളിയാഴ്ച ഉച്ചയോടെയാണ് ചാലക്കുടിയിലെ പോട്ട ഫെഡറൽ ബാങ്ക് ശാഖയിൽ റിജോ കവർച്ച നടത്തിയത്. ബൈക്കിലെത്തിയ പ്രതി കൗണ്ടറിൽ എത്തി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയശേഷം 15 ലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു.

Read More

Robbery

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: