/indian-express-malayalam/media/media_files/uploads/2021/12/ragging-1.jpg)
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാര്യവട്ടം ഗവ. കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ മർദിച്ചതായി പരാതി. എസ്എഫ്ഐ യൂണിറ്റ് റൂമിൽ കൊണ്ടുപോയി സംഘം ചേർന്ന് അതിക്രൂരമായി മർദിച്ചുവെന്നാണ് ഒന്നാം വര്‍ഷ ബയോ ടെക്നോളജി വിദ്യാര്‍ഥി ബിന്‍സ് ജോസിന്‍റെ പരാതി. കോളജിലെ ആന്‍റി റാഗിങ് സമിതി നടത്തിയ അന്വേഷണത്തില്‍ റാഗിങ് നടന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഏതാനും ദിവസം മുൻപ് കോളേജിൽ സീനിയർ ജൂനിയർ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ വേലു പ്രിന്‍സ്, അനന്തന്‍, പാര്‍ത്ഥന്‍, അലന്‍, ശ്രാവണ്‍, സല്‍മാന്‍ എന്നിവർ ബിൻസ് ജോസിനെ ബലമായി പിടിച്ചുകൊണ്ടുപോയി യൂണിറ്റ് റൂമിൽവച്ച് മർദിച്ചത്. ഷര്‍ട്ട് വലിച്ചു കീറി മുട്ടുകാലില്‍ നിർത്തി മുതുകിലും ചെകിടത്തും അടിച്ചതായി വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു. കുടിക്കാൻ വെള്ളം ചോദിച്ചപ്പോള്‍ തുപ്പിയ ശേഷം കുപ്പിവെള്ളം നല്‍കിയെന്നും പരാതിയിലുണ്ട്.
വിദ്യാര്‍ഥിയുടെ പരാതിയില്‍ കോളജിലെ റാഗിങ് വിരുദ്ധ സമിതി നടത്തിയ അന്വേഷണത്തിലാണ് റാഗിങ് നടന്നതായി കണ്ടെത്തിയത്. ഈ വിവരം പ്രിൻസിപ്പൽ കഴക്കൂട്ടം പൊലീസിനെ അറിയിച്ചിട്ടുണ്ട്. സീനിയർ വിദ്യാർത്ഥികൾക്കെതിരെ റജിസ്റ്റർ ചെയ്ത കേസിൽ റാഗിങ് വകുപ്പുകൾ കൂടി ചേർക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Read More
- Chalakudy Bank Robbery: ബാങ്ക് മാനേജർ മരമണ്ടൻ, കത്തി കാട്ടിയ ഉടൻ മാറിത്തന്നു; പൊലീസിനോട് പ്രതി റിജോ
- ശശി തരൂർ സെൽഫ് ഗോൾ നിർത്തണം, പാർട്ടിക്ക് വിധേയനാകണം; തുറന്നടിച്ച് കെ.മുരളീധരൻ
- ചാലക്കുടി ബാങ്ക് കവർച്ച; മോഷണ ശേഷം പ്രതി മൂന്നു തവണ വസ്ത്രം മാറി, നിർണായകമായത് ഷൂസിന്റെ നിറം
- നിമിഷ പ്രിയയുടെ മോചനം; യമനുമായി ചർച്ച നടക്കുന്നതായി സ്ഥിരീകരിച്ച് ഇറാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.