/indian-express-malayalam/media/media_files/uploads/2023/01/Liqour.jpg)
ഫയൽ ഫൊട്ടോ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം വൈകും. മദ്യനയത്തിന് അംഗീകാരം നൽകുന്നത് ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗം മാറ്റി വെച്ചു. കള്ളു ഷാപ്പുകളുടെ ദൂരപരിധിയും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഡ്രൈഡേയില്‍ മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ടും വിശദമായ ചർച്ച വേണമെന്ന് ആവശ്യം ഉയർന്നിരുന്നു.
കൂടുതൽ വിശദമായ ചർച്ചക്കായി മദ്യനയം മാറ്റിവയ്ക്കാൻ മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു. ടൂറിസം മേഖലയിൽ, ഒന്നാം തീയതിയിലെ ഡ്രൈ ഡേ ഒഴിവാക്കുന്നതാണ് കരട് നയത്തിലെ പ്രധാന മാറ്റം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത വേണമെന്നും ചർച്ച ആവശ്യമാണെന്നും മന്ത്രിമാരിൽ നിന്ന് നിർദേശം വന്ന സാഹചര്യത്തിൽ അംഗീകാരം നൽകുന്നത് മാറ്റിവച്ചെന്നാണ് വിവരം.
പുതിയതായി ആരംഭിക്കുന്ന കള്ളു ഷാപ്പുകളുടെ ദൂരപരിധി സംബന്ധിച്ചും തീരുമാനത്തിലെത്താൻ സാധിച്ചില്ല. പുതിയതായി ആരംഭിക്കുന്ന കള്ളു ഷാപ്പുകൾ തമ്മിലുള്ള ദൂരപരിധിയിൽ ഇളവു വേണമെന്നാണ് നിലവിലെ പ്രധാന ആവശ്യം. ലേലം ചെയ്യപ്പെടാത്ത ഷാപ്പുകള്‍ എറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടും അവ്യക്തതയുണ്ട്.
Read More
- വീണ്ടും ജീവനെടുത്ത് കാട്ടാന; വനവിഭവം ശേഖരിക്കാൻ പോയ ആളെ ചവിട്ടി കൊന്നു
- മസ്തകത്തിൽ മുറിവേറ്റ കാട്ടുകൊമ്പന് ചികിത്സ; ആനയുമായി അനിമൽ ആംബുലൻസ് കോടനാട്ടേക്ക്
- കോട്ടയം - എറണാകുളം യാത്രക്കാർക്ക് ആശ്വാസം; ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലം തുറന്നു
- Chalakudy Bank Robbery: പോട്ടയിലെ ബാങ്ക് കവർച്ച: പ്രതി റിജോ ആദ്യം വീട്ടിയത് സുഹൃത്തിന്റെ കടം
- തുപ്പിയ വെള്ളം കുടിപ്പിച്ചു, സംഘം ചേർന്ന് മർദിച്ചു; കാര്യവട്ടം ഗവ. കോളജില്‍ റാഗിങ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.