scorecardresearch

പിഎസ് സി അംഗങ്ങൾക്ക് ശമ്പള വർധന, ചെയർമാന് ജില്ലാ ജഡ്ജിക്ക് തുല്യ ശമ്പളം

മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയർമാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് മന്ത്രിസഭാ യോഗ തീരുമാനം

മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയർമാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് മന്ത്രിസഭാ യോഗ തീരുമാനം

author-image
WebDesk
New Update
kerala psc ld clerk 2024 notification | PSC

പിഎസ് സി അംഗങ്ങൾക്ക് ശമ്പള വർധന

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ചെയർമാൻ, അംഗങ്ങൾ എന്നിവരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്‌ക്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ചെയർമാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പർ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങൾക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. 

Advertisment

മറ്റ് സംസ്ഥാനങ്ങളിലെ പിഎസ് സി ചെയർമാന്റെയും അംഗങ്ങളുടെയും നിലവിലുള്ള സേവനവേതന വ്യവസ്ഥ ഉൾപ്പെടെ പരിഗണിച്ച ശേഷമാണ് മന്ത്രിസഭാ യോഗ തീരുമാനം.

വ്യാവസിക ട്രിബ്യൂണലുകളിൽ പ്രിസൈഡിങ്ങ് ഓഫീസർമാരുടെ ശമ്പളവും അലവൻസുകളും സബോർഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാരുടേതിന് സമാനമായി പരിഷ്‌ക്കരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

കണ്ണൂർ ജില്ലയിൽ കിഫ്ബി ധനസഹായത്തോടെ നടപ്പിലാക്കുന്ന പേരാവൂർ മുഴക്കുന്ന്, അയ്യൻകുന്ന് ജലവിതരണ പദ്ധതിയുടെ പാക്കേജ് ഉൾപ്പെട്ട ഉന്നതതല സംഭരണി, ഗ്രാവിറ്റി മെയിൻ, പൈപ്പ് ലൈൻ പ്രവൃത്തിക്കുള്ള കരാർ അംഗീകരിക്കുന്നതിനുള്ള അനുമതി കേരള വാട്ടർ അതോറിറ്റി മാനേജിങ് ഡയറക്ടർക്ക് നൽകി.

Advertisment

Read More

Psc Ldf Government

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: