/indian-express-malayalam/media/media_files/2024/12/12/OkA0nIcy5J0JkGVo9yOm.jpg)
മൂന്നാർ ബസപകടം; മരണസംഖ്യ മൂന്നായി
മൂന്നാർ: മൂന്നാർ ഹിൽടോപ്പിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. കന്യാകുമാരിയിൽ നിന്നും വിനോദയാത്രക്ക് എത്തിയ കോളേജ് വിദ്യാര്‍ത്ഥികൾ സഞ്ചരിച്ച ബസാണ് അപകടത്തിൽപെട്ടത്. മാട്ടുപെട്ടി ഹിൽടോപ്പിൽ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് അപകടം ഉണ്ടായത്.
നാഗർകോവിൽ സ്വദേശികളായ സുതൻ, ആദിക, വേണിക എന്നിവരാണ് മരിച്ചത്. മൂവരും വിദ്യാർഥികളാണ്.നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളേജിലെ ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളാണ്
നാൽപ്പത് പേരാണ് ബസിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതര പരിക്കേറ്റ മൂന്ന് പേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 15 പേർക്ക് നിസാര പരിക്കുകൾ ഉണ്ട്. കേരള രജിസ്ട്രേഷനിലുള്ള ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
ബുധനാഴ്ച പുലർച്ചയോടെയാണ് നാഗർകോവിലിൽ നിന്നുള്ള കോളേജ് സംഘം മൂന്നാറിൽ എത്തിയത്. ഉച്ചയോടെ കുണ്ടള അണക്കെട്ട് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മാട്ടുപ്പെട്ടി ഹിൽടോപ്പിന് സമീപത്തുള്ള എക്കോ പോയിൻറിന് സമീപത്തുവെച്ച് ബസ് നിയന്ത്രണം വിട്ടുമറിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നാട്ടുകാരും പോലീസും അഗ്നിരക്ഷാ സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Read More
- കുപ്പി വാങ്ങാൻ ഇനി മെട്രോ സ്റ്റേഷനിൽ പോവാം; പ്രീമിയം ഔട്ട്ലെറ്റുകള് തുറക്കാനൊരുങ്ങി ബെവ്കോ
- പിഎസ് സി അംഗങ്ങൾക്ക് ശമ്പള വർധന, ചെയർമാന് ജില്ലാ ജഡ്ജിക്ക് തുല്യ ശമ്പളം
- യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിലേക്ക് തരൂരിനെ സ്വാഗതം ചെയ്ത് ഡിവൈഎഫ്ഐ; ക്ഷണിച്ച് എ.എ റഹീമും വി.കെ. സനോജും
- സംസ്ഥാനത്ത് പുതിയ മദ്യനയം വൈകും; അംഗീകാരം നൽകുന്നത് മാറ്റി മന്ത്രിസഭ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.