/indian-express-malayalam/media/media_files/uploads/2017/09/Kerala-secretariat-2.jpg)
വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് വേണ്ട
തിരുവനന്തപുരം: വ്യവസായ സംരംഭങ്ങൾക്ക് ഇനി പഞ്ചായത്തിന്റെ ലൈസൻസ് ആവശ്യമില്ലെന്നും രജിസ്ട്രേഷൻ മാത്രം മതിയെന്നും മന്ത്രി എംബി രാജേഷ്. ലൈസൻസ് ഫീസ് മൂലധന നിക്ഷേപം അനുസരിച്ചായിരിക്കുമെന്നും പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളിൽ മാത്രം പരിശോധന നടത്തുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പഞ്ചായത്തുകളെ വ്യവസായ സൗഹൃദമാക്കും
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ കൂടുതൽ വ്യവസായ സൗഹൃദമാക്കുന്നതിനായി 1996-ലെ കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നത്. ഇതിന്റെ ഭാഗമായി നിയമവിധേയമായ ഏത് സംരംഭത്തിനും പഞ്ചായത്തുകളിൽ നിന്നും ലൈസൻസ് ലഭിക്കുന്നതിന് വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
ഫാക്ടറികൾ പോലെയുള്ള സംരംഭങ്ങളെ കാറ്റഗറി ഒന്ന് വിഭാഗമായും വാണിജ്യ വ്യാപാര സേവന സംരംഭങ്ങളെ കാറ്റഗറി രണ്ട് വിഭാഗമായും തിരിക്കും. നിലവിൽ വീടുകളിൽ പ്രവർത്തിക്കുന്ന കുടിൽ വ്യവസായങ്ങൾക്കും വീടുകളിലെ മറ്റ് വാണിജ്യ സേവന പ്രവർത്തനങ്ങൾക്കും ലൈസൻസ് നൽകാൻ വ്യവസ്ഥയില്ല.
ചെറുകിട സംരംഭങ്ങൾക്ക് ലൈസൻസില്ലാതെ പ്രവർത്തിക്കാനാണ് അനുവാദമുള്ളത്. ഇത് സംരംഭങ്ങൾക്ക് ബാങ്ക് ലോൺ, ജിഎസ്ടി രജിസ്ട്രേഷൻ കിട്ടാനുൾപ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതികളുണ്ട്. ഇത് പരിഹരിക്കാൻ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ വൈറ്റ്, ഗ്രീൻ കാറ്റഗറിയിൽ പെടുന്ന സംരംഭങ്ങൾക്ക് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരമുള്ള ഉപയോഗ ഗണം നോക്കാതെ വീടുകളിലുൾപ്പെടെ ലൈസൻസ് നൽകാൻ വ്യവസ്ഥ കൊണ്ടുവരുമെന്ന് മന്ത്രി പറഞ്ഞു.
അനുമതി കൈമാറാം
വ്യവസായ മേഖലയിൽപെട്ട കാറ്റഗറി ഒന്ന് സംരംഭങ്ങൾക്ക് പഞ്ചായത്തുകളുടെ ലൈസൻസിന് പകരം രജിസ്ട്രേഷൻ മാത്രം മതിയാകുമെന്നും മന്ത്രി പറഞ്ഞു. ഒരു അനുമതിയും പഞ്ചായത്തുകൾക്ക് നിഷേധിക്കാൻ അധികാരമില്ല. ആവശ്യമെങ്കിൽ നിബന്ധനകൾ നിർദ്ദേശിച്ചുകൊണ്ട് അനുമതി നൽകണം.
ഒരു സംരംഭത്തിന് ഒരിക്കൽ വാങ്ങിയ അനുമതി സംരംഭകൻ മാറുമ്പോൾ സംരംഭകത്വത്തിൽ മാറ്റമില്ലെങ്കിൽ ആ അനുമതി കൈമാറാം. സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഫാസ്റ്റ് ട്രാക്ക് ആയി ലൈസൻസ് റിന്യൂവൽ സാധ്യമാക്കും. നിലവിലുള്ള ഒരു ലൈസൻസ് പുതുക്കുന്നതിന് അന്നുതന്നെ സാധിക്കും.
Read More
- ടോളിലെത്തുന്നതിന് മുമ്പേ അറിയണം...പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങൾ
- എലപ്പുള്ളിയിൽ മദ്യ നിർമ്മാണ ശാല അനുവദിക്കില്ല, സിപിഐ നിലപാടില്ലാത്ത പാർട്ടിയായി മാറി: വി.ഡി.സതീശൻ
- സ്കൂൾ അധ്യാപിക ജീവനൊടുക്കിയ സംഭവം: 5 വർഷമായി മകൾക്ക് ശമ്പളം നൽകിയില്ലെന്ന് പിതാവ്
- മൂന്നാർ ബസപകടം; മരണസംഖ്യ മൂന്നായി; മരിച്ചവർ വിദ്യാർഥികൾ
- കുപ്പി വാങ്ങാൻ ഇനി മെട്രോ സ്റ്റേഷനിൽ പോവാം; പ്രീമിയം ഔട്ട്ലെറ്റുകള് തുറക്കാനൊരുങ്ങി ബെവ്കോ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.