scorecardresearch

അടിമുടി മാറിയ ഫാസ്റ്റാഗ് നിയമങ്ങളിൽ കൺഫ്യൂഷനോ...?സത്യാവസ്ഥ അറിയാം

പുതിയ ഫാസ്റ്റാഗ് നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി വ്യാപക ആശയക്കുഴപ്പങ്ങൾ ഉടലെടുത്ത സാഹചര്യത്തിലണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്

പുതിയ ഫാസ്റ്റാഗ് നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി വ്യാപക ആശയക്കുഴപ്പങ്ങൾ ഉടലെടുത്ത സാഹചര്യത്തിലണ് വിശദീകരണവുമായി അധികൃതർ രംഗത്തെത്തിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
NH, national highway, development, Kerala, PWD, discussion, നാഷ്ണൽ ഹൈവേ, iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,

ഫാസ്റ്റാഗ് നിയമത്തിലെ ആശയക്കുഴപ്പം;വിശദീകരണവുമായി ദേശീയപാത അധികൃതർ

കൊച്ചി: ഫാസ്ടാഗ് നിയമങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങളിൽ  വന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ  നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) വിശദീകരണവുമായി രംഗത്ത്. റീഡ് ചെയ്യുന്നതിന് മുൻപ് 60 മിനിറ്റിൽ കൂടുതൽ നേരമോ റീഡ് ടൈമിനു ശേഷം 10 മിനിറ്റ് വരെയോ സജീവമല്ലാത്ത ഫാസ്ടാഗുകളിലെ  ഇടപാടുകൾ നിരസിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇത് സംബന്ധിച്ചുള്ള എൻപിസിഐ സർക്കുലർ ഫാസ്‌ടാഗിൻ്റെ ഉപഭോക്താക്കളെ ബാധിക്കില്ലെന്ന് നാഷണൽ ഹൈവേ അതോറിറ്റി അറിയിച്ചു..

Advertisment

വാഹനം ടോൾ പ്ലാസകൾ കടക്കുമ്പോൾ ഫാസ്റ്റ് ടാഗ് തൽസ്‌ഥിതി സംബന്ധിച്ച് അക്വയറർ ബാങ്കും ഇഷ്യൂവർ ബാങ്കും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനാണ് എൻപിസിഐ ഈ സർക്കുലർ പുറപ്പെടുവിച്ചത്.വാഹനം ടോൾ പ്ലാസ കടന്നുപോകുന്ന അവസരത്തിൽ ന്യായമായ സമയത്തിനുള്ളിൽ ഫാസ്റ്റ് ടാഗ് ഇടപാടുകൾ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അതുവഴി ഇടപാടുകളുടെ കാലതാമസം മൂലം ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ല എന്ന് ഉറപ്പാക്കാനും ഈ സർക്കുലർ ലക്ഷ്യമിടുന്നു.

എപ്പോൾ വേണമെങ്കിലും റീചാർജ് ചെയ്യാം

എല്ലാ ദേശീയപാത ടോൾ പ്ലാസകളും  ഐ.സി.ഡി 2.5 പ്രോട്ടോക്കോളിലാണ് പ്രവർത്തിക്കുന്നത്.ഇത് തത്സമയ ടാഗ് സ്റ്റാറ്റസ് നൽകുന്നു. അതിനാൽ ഫാസ്റ്റ് ടാഗ് ഉപഭോക്താക്കൾക്ക് ടോൾ പ്ലാസ കടക്കുന്നതിന് മുമ്പ് എപ്പോൾ വേണമെങ്കിലും റീചാർജ് ചെയ്യാം.

സംസ്ഥാന പാതകളിലെ ചില ടോൾ പ്ലാസകൾ ഇപ്പോഴും ഐസിഡി 2.4 പ്രോട്ടോക്കോളിലാണ് പ്രവർത്തിക്കുന്നത്. അവയ്ക്ക് ടാഗ് സ്റ്റാറ്റസ് സംബന്ധിച്ച പുതുക്കിയ വിവരങ്ങൾ ലഭ്യമാക്കേണ്ടത് ആവശ്യമാണ്. അത്തരം എല്ലാ ടോൾ പ്ലാസകളും ഉടൻ തന്നെ ഐസിഡി 2.5 പ്രോട്ടോക്കോളിലേക്ക് മാറ്റാൻ പദ്ധതിയിടുന്നുവെന്നും ദേശീയ പാത അധികൃതർ വ്യക്തമാക്കി. 

Advertisment

നേരിട്ടുള്ള റീചാർജുകളുടെ ആവശ്യകത ഇല്ലാതാക്കുന്നതിനായി, ഫാസ്ടാഗ് ഉപഭോക്താക്കൾ അവരുടെ ഫാസ്ടാഗ് വാലറ്റ് യുപിഐ/കറന്റ്/സേവിംഗ് അക്കൗണ്ടുകളുമായി ഓട്ടോ-റീചാർജ് ക്രമീകരണത്തിന് കീഴിൽ ലിങ്ക് ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. ടോളിൽ എത്തുന്നതിനുമുമ്പ്, യുപിഐ, നെറ്റ് ബാങ്കിംഗ് തുടങ്ങിയ വിവിധ പേയ്‌മെന്റ് ചാനലുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും ഫാസ്ടാഗ് റീചാർജ് ചെയ്യുന്നത് തുടരാം.

Read More

National Highway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: