scorecardresearch

അനധികൃത പാറഖനനം; സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിക്കെതിരെ അന്വേഷണം

ജില്ലാ കളക്ടർക്ക് രേഖാമൂലം ലഭിച്ച പരാതിയിലാണ് ജില്ലാ സെക്രട്ടറി സിവി വർഗീസിനും, മകൻ അമൽ വർഗീസിനും, മരുമകൻ സജിത്ത് കടലാടിക്കും എതിരായ അന്വേഷണം

ജില്ലാ കളക്ടർക്ക് രേഖാമൂലം ലഭിച്ച പരാതിയിലാണ് ജില്ലാ സെക്രട്ടറി സിവി വർഗീസിനും, മകൻ അമൽ വർഗീസിനും, മരുമകൻ സജിത്ത് കടലാടിക്കും എതിരായ അന്വേഷണം

author-image
WebDesk
New Update
cv varghese, karshaka sangam, land issue in idukki, idukki mp, joice george mp,

സിവി വർഗീസ്

തൊടുപുഴ: അനധികൃത പാറ ഖനനവുമായി ബന്ധപ്പെട്ട പരാതിയിൽ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസിനെതിരെ അന്വേഷണം. പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് ജില്ലാ കളക്ടറുടെ നടപടി.ജീവനിൽ പേടിയുള്ള പൊതുപ്രവർത്തകൻ എന്ന പേരിൽ ജില്ലാ കളക്ടർക്ക് രേഖാമൂലം ലഭിച്ച പരാതിയിലാണ് ജില്ലാ സെക്രട്ടറി സിവി വർഗീസിനും, മകൻ അമൽ വർഗീസിനും, മരുമകൻ സജിത്ത് കടലാടിക്കും എതിരായ അന്വേഷണം. 

Advertisment

ഇടുക്കി, പീരുമേട്, ഉടുമ്പൻചോല,ദേവികുളം താലൂക്കുകളിലെ വില്ലേജുകളിൽ റോഡ് നിർമാണത്തിന്റെയും കുളം നിർമാണത്തിന്റെയും മറവിൽ അനധികൃതമായി പാറയും മണ്ണും ഖനനം നടത്തുന്നു എന്ന് പരാതിയിൽ പറയുന്നു.

ജിയോളജിസ്റ്റിന്റെ റിപ്പോർട്ടും അവഗണിച്ചു

ജില്ലാ സെക്രട്ടറിയുടെ മരുമകൻ സജിത്ത് അനധികൃത ഖനനം നടത്തിയെന്നും 2108 സ്‌ക്വയർ മീറ്റർ പാറ പൊട്ടിച്ച് കടത്തിയെന്നും ജില്ലാ ജിയോളജിസ്റ്റ് കണ്ടെത്തിയിരുന്നു.അനധികൃത ഖനനം കണ്ടെത്തിയിട്ടും സി വി വർഗീസിന്റെ മരുമകനെതിരെ നടപടി എടുത്തിരുന്നില്ല.വില്ലേജ് ഓഫീസർ തയ്യാറാക്കിയ മഹസറിലെ അളവുകളിലും വ്യാത്യാസം കണ്ടെത്തിയിരുന്നു. താലൂക്ക് സർവെയർ അളക്കണമെന്ന നിർദ്ദേശവും നടപ്പിലായില്ല.

അതേസമയം, നൂറുകണക്കിന് ലോഡ് പാറ ഓരോ ദിവസവും പൊട്ടിച്ച് കടത്തുന്നു എന്നാണ് പരാതി. നേരത്തെ, സിപിഎം ഏരിയാ സമ്മേളനങ്ങളിൽ സി വി വർഗീസിനെതിരെ ക്വാറി മാഫിയ ബന്ധം ഉന്നയിച്ച് വിമർശനവും ഉയർന്നിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് സി വി വർഗീസിന്റെ പ്രതികരണം ലഭിച്ചിട്ടില്ല.

Advertisment

Read More

Cpim Idukki

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: