scorecardresearch

കേരളത്തിന് മൂന്നു ലക്ഷം കോടിയുടെ വികസന പദ്ധതികൾ; പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

author-image
WebDesk
New Update
Nitin Gadkari

ചിത്രം: എക്സ്

കേരളത്തിലെ വികസന പ്രവർത്തനങ്ങൾക്കായി മൂന്നു ലക്ഷം കോടി രൂപയുടെ പദ്ധതികൾ പ്രഖ്യാപിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിൽ ഓണ്‍ലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ റോഡ് വികസനത്തിനായി വിവിധ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment

896 കിലോമീറ്റർ ദൈർഘ്യത്തിൽ 31 പുതിയ പദ്ധതികളാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്. രാജ്യാന്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളും കേരളത്തിലൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. 50,000 കോടി രൂപയാണ് കേരളത്തിലെ റോഡ് വികസനത്തിനായി അനുവദിക്കുക.

കോഴിക്കോട് - പാലക്കാട് ദേശീയ പാത നാലുവരിയാക്കൻ 10814 കോടിയും അങ്കമാലി ബൈപാസ് 6 വരിയാക്കാൻ 6,500 കോടിയും അനുവദിക്കും. തിരുവന്തപുരം ഔട്ടർ റിങ് റോഡിനായി 5000 കോടി, കൊല്ലത്തെ വിവിധ റോഡ് പദ്ധതികൾക്കായി 300 കോടി എന്നിങ്ങനെയാണ് പ്രധാന പ്രഖ്യാപനങ്ങൾ. വിവിധ പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, 2047 ഓടെ ഇന്ത്യയെ 30-35 ലക്ഷം കോടി യുഎസ് ഡോളറിന്റെ സമ്പദ്വ്യവസ്ഥയാക്കാൻ ലക്ഷ്യമിട്ട് എല്ലാ സംസ്ഥാനങ്ങളുമായി കേന്ദ്രം സഹകരിച്ച് പ്രവർത്തിക്കുന്നതായി കേന്ദ്ര വ്യവസായമന്ത്രി പീയുഷ് ഗോയൽ പറഞ്ഞു. ഇൻവെസ്റ്റ് കേരള ആഗോള സംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈനെ കുറിച്ചും മന്ത്രി പരാമർശിച്ചു. സിൽവർലൈൻ യാത്രാസമയം കുറയ്ക്കുമെന്ന് മന്ത്രി പറഞ്ഞു. സിൽവർലൈനിനെ അനുകൂലിച്ച് ഒരു കേന്ദ്രമന്ത്രി സംസാരിക്കുന്നത് ആദ്യമായാണ്.

Advertisment

രാജ്യത്തെ നിക്ഷേപ അവസരങ്ങൾ എടുത്തുകാണിച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. അതിനാൽ ഇവിടെ നിക്ഷേപം നടത്താൻ നിക്ഷേപകരോട് അദ്ദേഹം ആഹ്വാനം ചെയ്തു. നിലവിലെ നാലുലക്ഷം കോടി ഡോളറിൽ നിന്ന് 2047 ഓടെ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ 30-35 ലക്ഷം കോടി ഡോളറിലേക്ക് വികസിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി കേന്ദ്രം സംസ്ഥാനങ്ങളുമായി സഹകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. വ്യവസായത്തിനുള്ള അനുമതികൾ ചുവപ്പുനാടയിൽ കുരുങ്ങില്ലെന്ന് ചടങ്ങിൽ മുഖ്യമന്ത്രി ഉറപ്പ് നൽകി.

Read More

Pinarayi Vijayan Nitin Gadkari Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: