/indian-express-malayalam/media/media_files/2024/11/23/mK0JVdMHtNAF5Gm3WjOY.jpg)
റെയിൽവേട്രാക്കിൽ മൂന്ന് സ്ത്രീകളുടെ മൃതദേഹം
കോട്ടയം: ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. ഏറ്റുമാനൂർ പാറോലിക്കൽ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലർച്ചെ 5.20ന് കോട്ടയം നിലമ്പൂർ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. ട്രെയിന് മുന്നിലേക്ക് മൂന്ന് പേർ ചാടുകയായിരുന്നുവെന്നാണ് ലോക്കോ പൈലറ്റ് അറിയിച്ചത്. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാവിലെയോടെ കോട്ടയം-നിലമ്പൂർ എക്‌സ്പ്രസിന്റെ ആണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. ട്രെയിനിന് മുന്നിലേക്ക് മൂന്ന് സ്ത്രീകൾ ചാടുകയായിരുന്നുവെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. ലോക്കോ പൈലറ്റ് തന്നെയാണ് സംഭവം റെയിൽവേ പോലീസിനെ അറിയിക്കുന്നത്.
ഏറ്റുമാനൂരിനും-കുറുപ്പുന്തറ റെയിൽവേ സ്റ്റേഷനും ഇടയിൽവെച്ചാണ് സംഭവം. ഹോൺ മുഴക്കിയിട്ടും ട്രാക്കിൽ നിന്ന് മാറാൻ മൂവരും തയ്യാറായില്ലെന്നാണ് ലോക്കോ പൈലറ്റ് പറയുന്നത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്.അതിനിടെ എറണാകുളം- കോട്ടയം റൂട്ടില്‍ ട്രെയിനുകള്‍ വൈകിയോടാന്‍ സാധ്യതയുണ്ട്. ട്രാക്കില്‍ പരിശോധന നടക്കുന്ന പശ്ചാത്തലത്തിലാണ് ട്രെയിനുകള്‍ പിടിച്ചിടാനുള്ള സാധ്യത നിലനില്‍ക്കുന്നത്
ശ്രദ്ധിക്കു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ: Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Read More
- സംസ്ഥാനത്ത് നാളെയും ചൂട് കൂടും; വേനൽ മഴയ്ക്കും സാദ്ധ്യത
- വയനാട് പുനരധിവാസം; എൽസ്റ്റോൺ എസ്റ്റേറ്റിൽ ഇരുപത് ലക്ഷത്തിന് വീട് നിർമ്മിക്കാൻ മന്ത്രിസഭ തീരുമാനം
- സഹതടവുകാരിയെ മർദ്ദിച്ചു; ഷെറിനെതിരെ വീണ്ടും കേസ്
- കെപിസിസി നേതൃമാറ്റം; കെ സുധാകരന് പിന്തുണയുമായി നേതാക്കൾ
- യുഡിഎഫ് നേതൃയോഗം ഇന്ന്; ശശി തരൂർ വിഷയം ചർച്ചയായേക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.