scorecardresearch

കെപിസിസി നേതൃമാറ്റം; കെ സുധാകരന് പിന്തുണയുമായി നേതാക്കൾ

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ തുടങ്ങിയവരാണ് സുധാകരന് പിന്തുണയുമായി രംഗത്തെത്തിയത്. നേരത്തെ ശശി തരൂർ എംപിയും തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു

പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, കെ.മുരളീധരൻ തുടങ്ങിയവരാണ് സുധാകരന് പിന്തുണയുമായി രംഗത്തെത്തിയത്. നേരത്തെ ശശി തരൂർ എംപിയും തരൂരിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
K Sudhakaran, KPCC

കെ സുധാകരന് പിന്തുണയുമായി നേതാക്കൾ

കൊച്ചി: സംസ്ഥാന കോൺഗ്രസിലെ നേതൃമാറ്റത്തിൽ കെ സുധാകരനെ പിന്തുണച്ച് നേതാക്കൾ. കെപിസിസി അധ്യക്ഷ മാറ്റത്തിൽ ചർച്ച നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ഇക്കാര്യത്തിൽ മാധ്യമ വാർത്തകൾ മാത്രമാണുള്ളത്. കോൺഗ്രസിൽ ഒരു തർക്കവും ഇല്ലെന്നും വിഡി സതീശൻ പറഞ്ഞു.

Advertisment

ഡൽഹിയിൽ ഹൈക്കമാൻഡ് വിളിച്ചിട്ടുള്ള നാളത്തെ യോഗം നിയമസഭാ തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്യാനാണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളെ ഇത്തരത്തിൽ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.

കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഔദ്യോഗികമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കോൺഗ്രസിൽ അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ല. സംസ്ഥാനത്തെ നേതൃമാറ്റക്കാര്യം ഹൈക്കമാൻഡ് തീരുമാനിക്കും. പാർട്ടി തീരുമാനം അന്തിമമാണ്. നേതൃമാറ്റം സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെപിസിസി അധ്യക്ഷൻ മാറേണ്ട സാഹചര്യമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. സംസ്ഥാനത്ത് സംഘടനാ പ്രവർത്തനം മികച്ച രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

Advertisment

നേരത്തെ, പാർട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവർത്തനത്തിലെ പോരായ്മയുടെ പേരിലോ കെ സുധാകരൻ മാറേണ്ടതില്ലെന്ന വാദം ആദ്യം ഉയർത്തിയത് വർക്കിങ് കമ്മിറ്റിയംഗം ശശി തരൂരാണ്. ഹൈക്കമാൻറ് തീരുമാനിച്ചാൽ മാറാൻ തയ്യാറെന്ന് ആദ്യം പറഞ്ഞ സുധാകരൻ പ്രസിഡൻറ് പദവിയിൽ തുടരാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും കൂടുതൽപ്പേർ പിന്തുണയുമായി എത്തുമെന്നും പിന്നീട് തറപ്പിച്ചു പറഞ്ഞു. ഇതിനുപിന്നാലെ കെപിസിസി ഉപാധ്യക്ഷൻ വിടി ബൽറാം സുധാകരനുള്ള പിന്തുണ പരസ്യമാക്കി. 

തരൂർ വിഷയം;തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡ്

ശശി തരൂർ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് സംസ്ഥാന കോൺഗ്രസ് അല്ലെന്നും ഹൈക്കമാൻഡ് ആണെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ പറഞ്ഞു.

ഐഇ മലയാളം പോഡ്കാസ്റ്റ് സീരീസ് 'വർത്തമാന'ത്തിലെ ശശി തരൂരിന്റെ അഭിപ്രായങ്ങളെപ്പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

Read More

Shashi Tharoor MP Kpcc K Sudhakaran

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: