scorecardresearch

Shashi Tharoor Podcast: കോൺഗ്രസിൽ ധാരാളം നേതാക്കളുണ്ട്, പക്ഷേ പ്രവർത്തകരില്ല: ശശിതരൂർ

"സ്വതന്ത്രനായിരിക്കാനുള്ള സാധ്യത എപ്പോഴും ഉണ്ട്.എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഒരു പാർട്ടി, ഒരു സംഘടന, ഒരു വാഹകം ആവശ്യമാണെന്ന് ഞാൻ കരുതുന്നു." ഐഇ മലയാളത്തിന്റെ പുതിയ പോഡ്കാസ്റ്റ് സീരീസ് 'വർത്തമാന'ത്തിലാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്

"സ്വതന്ത്രനായിരിക്കാനുള്ള സാധ്യത എപ്പോഴും ഉണ്ട്.എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ, ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഒരു പാർട്ടി, ഒരു സംഘടന, ഒരു വാഹകം ആവശ്യമാണെന്ന് ഞാൻ കരുതുന്നു." ഐഇ മലയാളത്തിന്റെ പുതിയ പോഡ്കാസ്റ്റ് സീരീസ് 'വർത്തമാന'ത്തിലാണ് തരൂർ തന്റെ നിലപാട് വ്യക്തമാക്കിയത്

author-image
Liz Mathew
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shashi Tharoor

Shashi Tharoor Controversial Podcast: കോൺഗ്രസിൽ ധാരാളം നേതാക്കളുണ്ടെങ്കിലും സാധാരണ പ്രവർത്തകരുടെ കുറവുണ്ടെന്ന് പലർക്കും തോന്നുണ്ടെന്ന് ഡോ.ശശി തരൂർ എംപി. ഐഇ മലയാളത്തിന്റെ പുതിയ പോഡ്കാസ്റ്റ് സീരീസ് 'വർത്തമാന'ത്തിലാണ് തരൂർ ഇക്കാര്യം വ്യക്തമാക്കിയത്. 

Advertisment

എല്ലാ ബൂത്തുകളിലും സാധാരണ പ്രവർത്തകരുടെ അഭാവം കാണാനാകും.  കോൺഗ്രസ് ഒരു കേഡർ അധിഷ്ഠിത  പാർട്ടിയല്ലാത്തിനാലാണ് ഇത്. മറ്റൊന്ന് സംഘടനയ്ക്ക് ഓരോ പ്രവർത്തകരും എത്രമാത്രം പ്രാധാന്യം നൽകുന്നുണ്ടെന്ന് ഓരോരുത്തരും സ്വയം ചോദിക്കേണ്ട ചോദ്യമാണെന്നും തരൂർ വ്യക്തമാക്കി. 

രാഷ്ട്രീയ പാർട്ടികൾക്ക് തത്വങ്ങൾ ഉണ്ടായിരിക്കണം

സ്വതന്ത്രനായിരിക്കാനുള്ള സാധ്യത എപ്പോഴും ഉണ്ടെന്ന് വ്യക്തമാക്കിയ തരൂർ എന്നാൽ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എല്ലാവർക്കും അവരുടെ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഒരു പാർട്ടി, ഒരു സംഘടന, ഒരു വാഹകം ആവശ്യമാണെന്നും പറഞ്ഞു. 

രാഷ്ട്രീയത്തിൽ, ഒരു പാർട്ടിക്ക് ചില തത്വങ്ങളും വിശ്വാസങ്ങളും ഉണ്ടായിരിക്കണം. അല്ലെങ്കിൽ, ഒരു പ്രത്യയശാസ്ത്രമോ പ്രകടന പത്രികയോ ഉണ്ടായിരിക്കുന്നതിൽ അർത്ഥമില്ല. പക്ഷേ അതോടൊപ്പം ഒരു പാർട്ടി ഒരു വാഹകവുമാണ്. മൂല്യങ്ങൾ മുആ ന്നോട്ട് കൊണ്ടുപോകാനും ആ തത്വങ്ങൾ ഉപയോഗിച്ച് അധികാരം നേടാനും അതിന് സംഘടനാ ശക്തി ആവശ്യമാണ്.അത് പാർട്ടിയിൽ നിന്ന് പാർട്ടിയിലേക്ക് വ്യത്യാസപ്പെടുന്നു.-തരൂർ വ്യക്തമാക്കി. 

Advertisment

ദേശീയ തലത്തിൽ, ബിജെപി ഇത് ചെയ്യാനുള്ള കഴിവ് തെളിയിച്ചിട്ടുണ്ട്, പല സംസ്ഥാനങ്ങളിലും കോൺഗ്രസിന്‌ഇത് ആവർത്തിക്കാൻ കഴിഞ്ഞിട്ടില്ല. കേരളത്തിൽ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ, കോൺഗ്രസിന് ഇല്ലാത്ത ആ കഴിവ് സിപിഎം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇത് ചൂണ്ടിക്കാണിക്കുന്നതിൽ തനിക്ക് ഒരു തെറ്റും തോന്നുന്നില്ലെന്നും തരൂർ വ്യക്തമാക്കി. 

ബിജെപിയിലേക്ക് പോകില്ല

താൻ ബി ജെ പി യിലേക്ക് പോകില്ലെന്ന് തരൂർ വ്യക്തമാക്കി. മറ്റ് വഴികൾ ഉണ്ട് എന്ന് പറഞ്ഞതിനർത്ഥം ബി ജെ പി യിലേക്ക് പോകുക എന്ന സാധ്യതയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "കാരണം, നിങ്ങൾക്കറിയാമോ, ഓരോ പാർട്ടിക്കും അവരുടേതായ ചരിത്രവും വിശ്വാസങ്ങളുമുണ്ട്.അതുകൊണ്ട്, അവരുടെ വിശ്വാസങ്ങളെ പൂർണ്ണമായി ഉൾക്കൊള്ളാൻ കഴിയുന്നില്ലെങ്കിൽ മറ്റൊരു പാർട്ടിയിൽ ചേരുന്നത് ശരിയല്ല. അത് ശരിയാകുമെന്ന് ഞാൻ കരുതുന്നില്ല."-തരൂർ വ്യക്തമാക്കി. 

ഹിമാന്ത ബിശ്വശർമ്മയെ ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ എനിക്ക് അറിയാം. പക്ഷേ ബിജെപിയിൽ ചേരുന്നതിനെക്കുറിച്ച് ഞാൻ ഒരിക്കലും അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല. എന്റെ മനസ്സിൽ അതൊന്നുമില്ല. ആർക്കാണ് അത് ഞാനാണെന്ന് തോന്നിയതെന്ന് എനിക്കറിയില്ല. ആളുകൾക്ക് എന്നെ കാണാനും സംസാരിക്കാനും സ്വാതന്ത്ര്യമുണ്ട്. നാളെ ഒരു ബിജെപി നേതാവോ കമ്മ്യൂണിസ്റ്റ് നേതാവോ എന്നെ കാണാൻ വന്നാൽ, ഞാൻ എന്തിന് വേണ്ട എന്ന് പറയണം? നമ്മൾ ഒരു ജനാധിപത്യ രാജ്യത്താണ്. അവർ ശത്രുക്കളല്ല, എതിരാളികളാണ്. അങ്ങനെയാണ് ഞാൻ അവരെ കാണുന്നത്.-തരൂർ നിലപാട് വ്യക്തമാക്കി. 

Read More

Congress Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: