scorecardresearch

യുഡിഎഫ് നേതൃയോഗം ഇന്ന്; ശശി തരൂർ വിഷയം ചർച്ചയായേക്കും

യുഡിഎഫിനെ ഏറെ പിടിച്ചുകുലുക്കിയ ശശി തരൂരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ നേതൃയോഗത്തിൽ ചർച്ചയായേക്കും. ഐഇ മലയാളം പോഡ്‌ക്സാറ്റ് പരിപാടി വർത്തമാനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്, ഘടകകക്ഷി നേതാക്കൾ രംഗത്തെത്തിയിരുന്നു

യുഡിഎഫിനെ ഏറെ പിടിച്ചുകുലുക്കിയ ശശി തരൂരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ നേതൃയോഗത്തിൽ ചർച്ചയായേക്കും. ഐഇ മലയാളം പോഡ്‌ക്സാറ്റ് പരിപാടി വർത്തമാനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്, ഘടകകക്ഷി നേതാക്കൾ രംഗത്തെത്തിയിരുന്നു

author-image
WebDesk
New Update
VD Satheesan, UDF

യുഡിഎഫ് നേതൃയോഗം ഇന്ന്

കൊച്ചി: വിവാദങ്ങൾക്കിടെ യുഡിഎഫ് നേതൃയോഗം ഇന്ന് ചേരും. രാവിലെ 10 ന് എറണാകുളം കളമശ്ശേരിയിലാണ് യോഗം. പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന തീരദേശ ജാഥയുടെ സമയക്രമം തീരുമാനിക്കലാണ് പ്രധാന അജണ്ട. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും മലയോര ജാഥയുടെ അവലോകനവും യോഗത്തിലുണ്ടായേക്കും.

ശശി തരൂർ വിഷയം

Advertisment

യുഡിഎഫിനെ ഏറെ പിടിച്ചുകുലുക്കിയ ശശി തരൂരുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങൾ നേതൃയോഗത്തിൽ ചർച്ചയായേക്കും. ഐഇ മലയാളം പോഡ്‌കാസ്റ്റ് പരിപാടി വർത്തമാനം പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ്, ഘടകകക്ഷി നേതാക്കൾ രംഗത്തെത്തിയിരുന്നു.

അതിനിടെ തരൂർ ക്രൗഡ് പുള്ളറാണെന്നും അദ്ദേഹത്തിന് യുഡിഎഫ് വേണ്ട രീതിയിൽ ഉപയോഗികണമെന്നും ആവശ്യപ്പെട്ട് മുസ്ലീം ലീഡ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഷിബാബ് തങ്ങൾ രംഗത്തെത്തിയിരുന്നു. 

Advertisment

തരൂർ വിവാദം യുഡിഎഫിന് തിരിച്ചടിയുണ്ടാക്കിയേക്കുമെന്ന ആശങ്ക ചില ഘടകകക്ഷികൾ യോഗത്തിൽ ഉന്നയിച്ചേക്കും. തരൂർ വിവാദത്തിൽ പരസ്യപ്രതികരണങ്ങളിൽ നിന്നും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ഹൈക്കമാൻഡ് വിലക്കിയിട്ടുണ്ട്.

ഹൈക്കമാൻഡുമായുള്ള ചർച്ച നാളെ

നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കായി ഹൈക്കമാൻഡ് വിളിച്ച സംസ്ഥാന നേതാക്കളുമായിട്ടുള്ള ചർച്ച ഇന്ന് ആരംഭിക്കും. അസം അടക്കമുള്ള സംസ്ഥാന നേതാക്കളുമായിട്ടാണ് ഇന്ന് ചർച്ച.

കേരളത്തിലെ നേതാക്കളുമായിട്ടുള്ള ചർച്ച നാളെയാണ്. പുതിയ ആസ്ഥാന മന്ദിരമായ ഇന്ദിരാ ഭവനിൽ നടക്കുന്ന ചർച്ചകളിൽ പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും രാഹുൽഗാന്ധിയും അടക്കം സംബന്ധിക്കും.

Read More

Udf Shashi Tharoor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: