scorecardresearch

ശശി തരൂർ ക്രൗഡ് പുള്ളർ; സാദിഖലി ഷിഹാബ് തങ്ങൾ

ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി 'വർത്തമാനം'- ത്തിലെ ശശി തരൂരിന്റെ അഭിമുഖത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി 'വർത്തമാനം'- ത്തിലെ ശശി തരൂരിന്റെ അഭിമുഖത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

author-image
WebDesk
New Update
Panakkad Sayyid Sadik Ali Shihab Thangal, IUML, ie malayalam

സാദിഖലി ഷിഹാബ് തങ്ങൾ

മലപ്പുറം: ശശി തരൂർ യുഡിഎഫിലെ ക്രൗഡ് പുള്ളറായ നേതാവാണെന്ന് മുസ്ലീം ലീഗ് അധ്യക്ഷൻ സാദിഖലി ഷിഹാബ് തങ്ങൾ. ഐഇ മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനം- ത്തിലെ ശശി തരൂരിന്റെ അഭിമുഖത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തരൂരിനെ യുഡിഎഫിന് പ്രയോജനപ്പെടുത്താൻ കഴിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment

"ശശി തരൂർ കോൺഗ്രസുകാരൻ തന്നെയാണ്. യുഡിഎഫിന്റെ നല്ലൊരു ക്യാമ്പയിനറാണ്. തരൂരിനെ പ്രയോജനപ്പെടുത്താൻ യുഡിഎഫിന് കഴിയണം. ഇന്ത്യയിൽ തന്നെ അറിയപ്പെടുന്ന നേതാവാണ് അദ്ദേഹം. മികച്ചൊരു ക്രൗഡ് പുള്ളറാണ്. തരൂരിന്റെ സംഭവാനകൾ മുന്നണിക്ക് ഗുണം ചെയ്തിട്ടുണ്ട്"-സാദിഖലി ഷിഹാബ് തങ്ങൾ വ്യക്തമാക്കി.

Advertisment

യുഡിഎഫിന്റെ കെട്ടുറപ്പ് ഭദ്രമാക്കാൻ എല്ലാ പാർട്ടികളും കൂട്ടായി പ്രവർത്തിക്കണം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കുടുതൽ ജാഗ്രത പുലർത്തണമെന്നും ഇക്കാര്യം വ്യാഴാഴ്ച ചേരുന്ന യുഡിഎഫ് നേതൃയോഗത്തിൽ ചർച്ചചെയ്യുമെന്നും തങ്ങൾ വ്യക്തമാക്കി.

ആശാ വർക്കർമാരുടെ സമരത്തെ അനുഭാവ പൂർവ്വം സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു. 

Read More

Shashi Tharoor MP Muslim League

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: