scorecardresearch

ജമ്മു കശ്മീരിൽ വൻ ഹിമപാതം; വീഡിയോ കാണാം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതമുണ്ടായതിനെ തുടർന്ന് എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് കശ്മീരിലെ ഹിമപാതം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതമുണ്ടായതിനെ തുടർന്ന് എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ട് ദിവസങ്ങൾക്കുള്ളിലാണ് കശ്മീരിലെ ഹിമപാതം

author-image
WebDesk
New Update
kashmir1

ജമ്മു കശ്മീരിൽ വൻ ഹിമപാതം

ജമ്മു കശ്മീരിലെ സോനാമാർഗ് മേഖലയിൽ വൻ ഹിമപാതം. ബുധനാഴ്ചയാണ് പ്രദേശത്ത് വൻ ഹിമപാതം ഉണ്ടായത്. സംഭവത്തിൽ ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. സാമൂഹിക മാധ്യമങ്ങളിൽ ഹിമപാതത്തിൻറ വീഡിയോകൾ പ്രചരിക്കാൻ തുടങ്ങിയതോടെ പ്രദേശത്തിൻറെ സുരക്ഷയെ സംബന്ധിച്ചുള്ള ആശങ്ക വർധിച്ചു. 

Advertisment

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ഹിമപാതമുണ്ടായതിനെ തുടർന്ന് എട്ട് പേർക്ക് ജീവൻ നഷ്ടപ്പെട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഇത്.ബോർഡർ റോഡ്സ് ഓർഗനൈസേഷൻ്റെ (ബിആർഒ) സൈറ്റിലാണ് ഹിമപാതം ഉണ്ടായത്. 54 തൊഴിലാളികളാണ് ഹിമപാതത്തിൽ കുടുങ്ങിയത്. ഇതിൽ 46 പേരെ രക്ഷപ്പെടുത്തി.എട്ട് പേർക്ക് ജീവൻ നഷ്ടമായിരുന്നു.


2023-ൽ ജമ്മു കശ്‌മീരിലെ സോജില ചുരത്തിൽ ഉണ്ടായ ഹിമപാതത്തിൽ രണ്ട് വാഹനങ്ങൾ മഞ്ഞിനടിയിൽ കുടുങ്ങിയിരുന്നു. ഏറെ നേരത്തെ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഹിമപാതത്തിൽ അന്ന് കുടുങ്ങിയവരെ രക്ഷപ്പെടുത്തിയത്. ദോഡ, കിഷ്‌ത്വാർ, പൂഞ്ച്, റംബാൻ, ബാരാമുള്ള, കുപ്‌വാര, ബന്ദിപ്പോര ജില്ലകളിൽ ഹിമപാതം ഉണ്ടാകാറുണ്ട്. 

Read More

Advertisment
Kashmir Jammu Kashmir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: